ഹിറ്റ് ജോഡികൾ വീണ്ടും; മോഹൻലാലിന്റെ നായികയായി ശോഭന തിരിച്ചുവരുന്നു

15 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഈ താരജോഡി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'എൽ 360' (താൽക്കാലിക പേര്) എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.

By Trainee Reporter, Malabar News
mohanlal-shobana
Ajwa Travels

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംബോയാണ് മോഹൻലാൽ-ശോഭന താരജോഡികൾ. ഇവർക്ക് പ്രത്യേക ആരാധകർ തന്നെ ഉണ്ട്. അവർക്കിതാ ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. നീണ്ട ഇടവേളക്ക് ശേഷം മോഹൻലാൽ ചിത്രത്തിൽ നായികയായി ശോഭന തിരിച്ചുവരുന്നു. ശോഭന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

താൻ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണെന്ന് ഇൻസ്‌റ്റാഗ്രാമിൽ പോസ്‌റ്റ്‌ ചെയ്‌ത വീഡിയോയിൽ ശോഭന പറഞ്ഞു. താനും മോഹൻലാലും ഒന്നിച്ചുള്ള 56ആംമത്തെ ചിത്രമാണിത്. നാല് വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചുവരുന്നതെന്നും ശോഭന പറഞ്ഞു. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. 15 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഈ താരജോഡി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.

പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘സൗദി വെള്ളക്കയ്‌ക്ക്’ ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘എൽ 360′ എന്നാണ് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. മോഹൻലാലിന്റെ 360ആംമത്തെ ചിത്രമാണിതെന്നതും പ്രത്യേകതയാണ്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഏറെ ഇടവേളക്ക് ശേഷമാണ് ഇത്തരമൊരു റിയലിസ്‌റ്റിക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ചിത്രത്തിന്റെ അവതരണം. മറ്റു കഥാപാത്ര നിർണയം നടക്കുകയാണ്. കെആർ സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും കെആർ സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്‌ജിത്ത്‌ ആണ്.

shobhana-mohanlal combo

ഛായാഗ്രഹണം: ഷാജികുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അവന്തിക രഞ്‌ജിത്‌, കലാസംവിധാനം: ഗോകുൽദാസ്, മേക്കപ്പ്: പട്ടണം റഷീദ്, കോസ്‌റ്റ്യൂം: സമീരാ സനീഷ്, സൗണ്ട്: വിഷ്‌ണു ഗോവിന്ദ്, പിആർഒ: വാഴൂർ ജോസ് തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ. റാന്നി, തൊടുപുഴ ഭാഗങ്ങളിലാണ് സിനിമയുടെ ചിത്രീകരണം.

2009ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കിയിലാണ് ശോഭനയും മോഹൻലാലും ഇതിന് മുൻപ് ഒന്നിച്ചഭിനയിച്ചത്. എന്നാൽ, ചിത്രത്തിൽ മനോജ് കെ ജയൻ അവതരിപ്പിച്ച കഥാപാതത്തിന്റെ ജോഡിയായിരുന്നു ശോഭന. 2004ൽ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് ഇരുവരും അവസാനമായി ജോഡികളായി എത്തിയത്. 2020ൽ പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന ഒടുവിലായി മലയാളത്തിൽ അഭിനയിച്ചത്.

Most Read| മനക്കരുത്ത് ഇടം കൈയിലാക്കി പാർവതി ഐഎഎസിലേക്ക്; മലയാളികൾക്ക് അഭിമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE