പ്രശസ്‌ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു

തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങൾ ഉമയുടെ ശബ്‌ദത്തിൽ പിറന്നിട്ടുണ്ട്. ഇളയരാജിക്കൊപ്പം 200 ഗാനങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്.

By Trainee Reporter, Malabar News
Uma Ramanan
Ajwa Travels

ചെന്നൈ: പ്രശസ്‌ത തമിഴ് പിന്നണി ഗായിക ഉമ രമണൻ അന്തരിച്ചു. 72 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ ഇന്നലെയായിരുന്നു അന്ത്യം. തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങൾ ഉമയുടെ ശബ്‌ദത്തിൽ പിറന്നിട്ടുണ്ട്. ഇളയരാജക്കൊപ്പം 200 ഗാനങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്.

ജീവിത പങ്കാളിയും ഗായകനുമായ എവി രമണനൊപ്പം ഏതാനും സിനിമകളിൽ പാടിയെങ്കിലും, ‘നിഴലുകൾ’ എന്ന ചിത്രത്തിലെ ഇളയരജയുടെ സംഗീതത്തിൽ ഒരുക്കിയ ‘പൂങ്കത്താവേ താൽതിരവൈ’ എന്ന ഗാനമാണ് ഉമയെ ഗായികയെന്ന നിലയിൽ സംഗീത ലോകത്ത് സുപരിചിതയാക്കിയത്.

‘പന്നീർ പുഷ്‌പങ്ങൾ’ എന്ന സിനിമയിലെ ഇളയരാജയുടെ സംഗീതത്തിൽ ഒരുക്കിയ ‘അനന്തരാഗം കേൾക്കും കാലം’, ദർബാരി കാനഡ രാഗത്തിലെ ‘ആഹായ വെണ്ണിലാവേ’, ‘ഒരു നടൻ സെവ്വറലി തോട്ട’ത്തിലെ ‘ഉന്നൈ നിനച്ചേൻ’ തുടങ്ങിയവയെല്ലാം ഉമ രമണന്റെ ശ്രദ്ധേയ ഗാനങ്ങളാണ്. 1977ൽ പുറത്തിറങ്ങിയ ‘ശ്രീകൃഷ്‌ണലീല’ എന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്.

നടൻ വിജയ്‌യുടെ ‘തിരുപ്പാച്ചി’ എന്ന സിനിമയ്‌ക്കായി മണിശർമ സംഗീതം നൽകിയ ‘കണ്ണും കണ്ണുംതാൻ കലന്താച്ചു’ എന്ന ഗാനമാണ് ഉമ അവസാനമായി പാടിയത്. സ്‌റ്റുഡിയോ റെക്കോർഡിങ്ങുകൾക്കപ്പുറം, തൽസമയ സംഗീത പരിപാടികളിൽ പ്രേക്ഷകരെ കൈയിലെടുക്കാൻ ഗായികയ്‌ക്ക് സാധിച്ചിട്ടുണ്ട്. 35 വർഷത്തെ സംഗീത ജീവിതത്തിൽ ഉമ രമണൻ ആറായിരത്തിലധികം ലൈവ് പ്രോഗ്രാമുകളാണ് ചെയ്‌തിരിക്കുന്നത്‌.

Most Read| 124 വയസ്! ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തച്ഛൻ പെറുവിലുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE