പത്ത് വർഷത്തെ ബ്ളൂ റസിഡൻസി വിസ പ്രഖ്യാപിച്ചു യുഎഇ

സുസ്‌ഥിരതയും സമ്പദ്‌വ്യവസ്‌ഥയും മറ്റു പ്രസക്‌തമായ മേഖലകളും പ്രോൽസാഹിപ്പിക്കുന്നതിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന വ്യക്‌തികൾക്ക് ബ്ളൂ വിസ അനുവദിക്കും.

By Trainee Reporter, Malabar News
New Part Time Job Rules In UAE FRom Next Month
Ajwa Travels

അബുദാബി: പരിസ്‌ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്‌തികൾക്ക് യുഎഇ പത്ത് വർഷത്തെ ബ്ളൂ റസിഡൻസി വിസ പ്രഖ്യാപിച്ചു. അബുദാബിയിലെ ഖസ്ർ അൽ വതനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ആണ് പുതിയ വിസ അംഗീകരിച്ചത്.

2024 സുസ്‌ഥിരതയുടെ വർഷമായി പ്രഖ്യാപിച്ച പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. സുസ്‌ഥിരതയും സമ്പദ്‌വ്യവസ്‌ഥയും മറ്റു പ്രസക്‌തമായ മേഖലകളും പ്രോൽസാഹിപ്പിക്കുന്നതിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന വ്യക്‌തികൾക്ക് ബ്ളൂ വിസ അനുവദിക്കും.

നമ്മുടെ മ്പദ്‌വ്യവസ്‌ഥയുടെ സുസ്‌ഥിരത പരിസ്‌ഥിതിയുടെയും ദേശീയതയുടെയും സുസ്‌ഥിരതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. വിസയുടെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ പുറത്തുവിടും.

Most Read| കെജ്‌രിവാളിന്റെ ജാമ്യം; പ്രത്യേക പരിഗണന നൽകിയിട്ടില്ലെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE