‘പ്രിയദർശിനി’ പദ്ധതി ഇന്ന് മുതൽ; ഓർഡിനറിയിൽ മാത്രം, ദൂരപരിധിയില്ല

ആദ്യഘത്തിൽ 3125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളും ഒന്നുംതന്നെ ഇല്ലാതെയുമാണ് സ്‌ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യം ലഭ്യമാക്കുന്നത്.

By Senior Reporter, Malabar News
Priyadarshini Scheme in Kerala
പ്രിയദർശിനി ബസ് (Image Courtesy: The Hindu)

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്‌ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ ഇന്ന് മുതൽ. യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടികളിൽ ഒന്നായ പദ്ധതിയുടെ ഉൽഘാടനം രാവിലെ 8.30ന് തമ്പാനൂരിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിക്കും.

ഗതാഗതമന്ത്രി സിപി. ജോൺ അധ്യക്ഷത വഹിക്കും. ഉൽഘാടനശേഷം മുഖ്യമന്ത്രി മന്ത്രിമാരും ജനപ്രതിനിധികളും സ്‌ത്രീകൾക്കൊപ്പം ബസിൽ യാത്ര ചെയ്യും. തമ്പാനൂർ സെൻട്രൽ ബസ് സ്‌റ്റേഷനിൽ നിന്ന് സെക്രട്ടറിയേറ്റ് വരെയാണ് യാത്ര. സംസ്‌ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉൽഘാടനങ്ങളും നടക്കും.

ആദ്യഘത്തിൽ 3125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി ഉൽഘാടനത്തിന് ശേഷം രാവിലെ ഒമ്പതുമണിമുതൽ സ്‌ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്‌സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിലൂടെ പുറത്ത് പ്രിയദർശിനി സ്‌റ്റിക്കാർ പതിച്ചിട്ടുണ്ട്.

വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളും ഒന്നുംതന്നെ ഇല്ലാതെയുമാണ് സ്‌ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യം ലഭ്യമാക്കുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്‌റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലെ വാഹനങ്ങളിലാണ് സൗജന്യ യാത്ര.

ഉൽഘാടനം ബഹിഷ്‌കരിക്കുമെന്ന് സിപിഎം

പ്രിയദർശിനി പദ്ധതിയുടെ ഉൽഘാടനം ബഹിഷ്‌കരിക്കുമെന്ന് സിപിഎം. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും പാർട്ടി നിർദ്ദേശം നൽകി. സൗജന്യ യാത്ര സംബന്ധിച്ച് യുഡിഎഫ് പറഞ്ഞതല്ല നടപ്പാക്കുന്നതെന്നും ആളെ പറ്റിക്കുന്ന നിലപാടാണെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ പറഞ്ഞു.

Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE