തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസുകളിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ളീൻ ചിറ്റ് നൽകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സതീശനെതിരെ ഒരു തെളിവും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട കേസുകളിൽ നിന്ന് സതീശനെ ഒഴിവാക്കണമെന്ന് വിജിലൻസ് ഡയറക്ടർ റിപ്പോർട് ചെയ്തിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പുനർജനിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കഴിഞ്ഞ സർക്കാർ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പദ്ധതിക്കുള്ള ഫണ്ട് എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് എത്തിയതെന്നാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ, ഇതിൽ സതീശന് പങ്കുണ്ടെന്ന് കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞിട്ടില്ല.
ഈ സാഹചര്യത്തിൽ അഴിമതി നിരോധന നിയമത്തിന്റെ 7എ വകുപ്പിൽ പറയുന്ന കുറ്റങ്ങളൊന്നും സതീശൻ ചെയ്തിട്ടില്ലെന്നും തുടർനടപടികൾ വേണ്ടെന്നുമാണ് വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസ് സിബിഐക്ക് വിടാൻ കഴിഞ്ഞ സർക്കാർ തീരുമാനിച്ചത് രാഷ്ട്രീയപ്രേരിതമാണ്, സതീശൻ നേരിട്ട് ഒരു രൂപയുടെ ഇടപാടും നടത്തിയിട്ടില്ല.
ഭരണം മാറിയതിന്റെ പേരിൽ മുഖ്യമന്ത്രിക്ക് ക്ളീൻ ചിറ്റ് നൽകിയതല്ലെന്നും ഫയലുകൾ വിശദമായി പഠിച്ച ശേഷം വിജിലൻസ് ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടികൾ അവസാനിപ്പിക്കുന്നതെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
2018ലെ പ്രളയത്തിന് ശേഷം പുനർജനി പദ്ധതിയിലൂടെ പറവൂരിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ പുനർനിർമിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ അന്ന് പറവൂർ എംഎൽഎയായ വിഡി സതീശൻ നടത്തിയിരുന്നു. ഈ പദ്ധതിക്ക് വേണ്ടി ചട്ടങ്ങൾ ലംഘിച്ച് വിദേശത്തു നിന്ന് പണം സ്വീകരിച്ചെന്നാണ് പരാതി. വിദേശയാത്രയിലെ പണപ്പിരിവ്, വിദേശത്ത് നിന്ന് പണം സ്വീകരിക്കൽ മുതലായവയാണ് സതീശനെതിരെ ഉയർന്നിരുന്ന ആരോപണങ്ങൾ.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്





































