തിരുവനന്തപുരം: ജില്ലാതല ഏകോപനവും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടവും സുഖമമാക്കുന്നതിനും വേഗത വർധിപ്പിക്കുന്നതിനും മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ചാണ് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കിയത്.
മലബാർ മേഖലയിൽ വിവിധ ജില്ലകളുടെ ചുമതല, എൻ. ഷംസുദ്ദീൻ (പാലക്കാട്), പികെ. ബഷീർ (മലപ്പുറം), എപി. അനിൽകുമാർ (കോഴിക്കോട്), ടി. സിദ്ദിഖ് (വയനാട്), സണ്ണി ജോസഫ് (കണ്ണൂർ), കെഎം. ഷാജി (കാസർഗോഡ്) എന്നിവർക്കാണ്.
മന്ത്രി സിപി. ജോൺ തിരുവനന്തപുരം ജില്ലയുടെ ചുമതല വഹിക്കും. മന്ത്രി ഷിബു ബേബി ജോൺ കൊല്ലത്തിന്റെയും മന്ത്രി പിസി. വിഷ്ണുനാഥ് പത്തനംതിട്ടയുടെയും ചുമതലയാണ് വഹിക്കുക. മന്ത്രിമാരായ എം. ലിജു (ആലപ്പുഴ), മോൻസ് ജോസഫ് (കോട്ടയം), അനൂപ് ജേക്കബ് (ഇടുക്കി), റോജി എം ജോൺ (എറണാകുളം), ഒജെ. ജെനീഷ് (തൃശൂർ) എന്നിങ്ങനെയാണ് ചുമതല വഹിക്കുക.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു





































