ബിൻ ലാദൻ ലക്ഷ്യമിട്ട രാജ്യങ്ങളിൽ ഇന്ത്യയും; അതീവ രഹസ്യരേഖ പുറത്ത്

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ പുറത്തുവിട്ട അതീവ രഹസ്യ രേഖയിലാണ് ഇക്കാര്യമുള്ളത്.

By Senior Reporter, Malabar News
Osama Bin Laden Targets India
ഒസാമ ബിൻ ലാദൻ

വാഷിങ്ടൻ: അല്‍-ഖ്വയ്‌ദ മുൻ തലവൻ ഒസാമ ബിൻ ലാദൻ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ പുറത്തുവിട്ട അതീവ രഹസ്യ രേഖയിലാണ് ഇക്കാര്യമുള്ളത്.

ലോകത്തെ നടുക്കിയ സെപ്‌തംബർ 11 ഭീകരാക്രമണത്തിന്റെ 25ആം വാർഷികത്തോട് അനുബന്ധിച്ചാണ് ബിൻ ലാദനുമായി ബന്ധപ്പെട്ട എഴുപതിലധികം ഇന്റലിജൻസ് റിപ്പോർട്ടുകൾ സിഐഎ വെള്ളിയാഴ്‌ച പുറത്തുവിട്ടത്. 1998 ഓഗസ്‌റ്റ് 28ലെ ഒരു ഔദ്യോഗിക രേഖയിലാണ് ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങളിൽ ആക്രമണം നടത്താൻ ബിൻ ലാദൻ ലക്ഷ്യമിട്ടിരുന്നതായി പരാമർശമുള്ളത്.

ഇന്ത്യക്ക് പുറമെ യെമൻ, പാക്കിസ്‌ഥാൻ, ഈജിപ്‌ത്‌, കുവൈത്ത്, സൗദി അറേബ്യ, ഉഗാണ്ട, നൈജീരിയ എന്നീ രാജ്യങ്ങളും അല്‍-ഖ്വയ്‌ദയുടെ പട്ടികയിൽ ഉണ്ടായിരുന്നു. ‘ബിൻ ലാദൻ ഭീകര ശൃംഖല ഇപ്പോഴും ഒരു ഭീഷണി’ എന്ന തലക്കെട്ടുള്ള ഈ രേഖകളിൽ, സുരക്ഷാ കാരണങ്ങളാൽ വിവരങ്ങളുടെ ഉറവിടം വ്യക്‌തമാക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്‌തിട്ടുണ്ട്‌. ഇന്ത്യയിൽ എവിടെയാണ് ആക്രമണം നടത്താൻ പദ്ധതിയിട്ടതെന്നോ കൃത്യമായ തീയതിയോ മറ്റു വിവരങ്ങളോ ഇതിൽ വ്യക്‌തമാക്കുന്നില്ല.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE