കോഴിക്കോട്: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക്. എസിയിൽ ഗ്യാസ് നിറയ്ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്ത് പോലീസും ഫയർഫോഴ്സും എത്തി പരിശോധന നടത്തി. അപകടത്തിന്റെ കാരണം വ്യക്തമാകുന്നതിനായി കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Most Read| പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകണം; കേരളത്തിന് വീണ്ടും കത്തയച്ച് കേന്ദ്രം





































