ഖജനാവിലെ നഷ്‌ടം നികത്തണം; അഞ്ച് പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

താൻ സ്‌ത്രീവിരുദ്ധ പരാമർശമൊന്നും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ പറഞ്ഞു. അമ്മമാർ തങ്ങൾക്ക് മാത്രം അറിയുന്ന പാചകവിദ്യകൾ മക്കൾക്കും വീട്ടിലേക്ക് പുതുതായി വരുന്ന മക്കളുടെ ഭാര്യമാർക്കും പകർന്നു നൽകണമെന്ന് പറഞ്ഞതിൽ സ്‌ത്രീ വിരുദ്ധതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Senior Reporter, Malabar News
VD Satheesan-Kerala Budget 2026
(Image Courtesy: VD Satheesan FB Page)

തിരുവനന്തപുരം: പദ്ധതി നടത്തിപ്പുകളിലെ കാലതാമസം മൂലം ഖജനാവിൽ നിന്ന് കോടികൾ നഷ്‌ടമാകുന്നത് തടയാൻ പൊതുഭരണവകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഞ്ച് പരിഷ്‌കാരങ്ങൾ ഇവയാണ്:

1. സ്‌പെഷ്യൽ അസറ്റ് മാനേജ്മെന്റ് പോർട്ടൽ രൂപീകരിക്കും- സർക്കാരിന്റെ ഉടമസ്‌ഥതയിലുള്ള വസ്‌തുവകകൾ സംബന്ധിച്ച മുഴുവൻ കാര്യങ്ങളും പോർട്ടലിൽ ലഭ്യമാക്കും.
2. പ്ളാൻ സ്‌പെയ്‌സ് 2.0 പ്രോജക്‌ട് രജിസ്‌റ്റർ– വിവിധ വകുപ്പുകൾ അനുമതി നൽകുന്ന എല്ലാ മൂലധന പദ്ധതികളും ജിയോ ടാഗ് ചെയ്യും. ജിഐഎസ് അധിഷ്‌ഠിത പ്രോജക്‌ട് രജിസ്‌റ്റർ ഉണ്ടാകും. നിലവിൽ രണ്ടായിരത്തോളം പദ്ധതികളുടെ ജിയോ മാപ്പിങ്ങിലൂടെയുള്ള ട്രാക്കിങ് നടത്തും.
3. സർക്കാർ സ്‌ഥാപനങ്ങളുടെ സമഗ്ര അസറ്റ് രജിസ്‌റ്റർ– സർക്കാരിന് കീഴിൽ ആകെ 591 സ്‌ഥാപനങ്ങളാണ് ഉള്ളത്. 19,000 കോടിയോളം രൂപയാണ് ഇവരുടെ ശമ്പളത്തിനായി ചിലവാക്കുന്നത്. പല കാലത്തായി രൂപീകരിച്ച സ്‌ഥാപനങ്ങൾ ഉദ്ദേശ്യലക്ഷ്യങ്ങൾ കഴിഞ്ഞും പ്രവർത്തിക്കുന്നുണ്ട്. ഒരേ സ്വഭാവമുള്ള സ്‌ഥാപനങ്ങളെ ഏകോപിപ്പിക്കും.
4. കാലഹരണപ്പെട്ട നിയമങ്ങളുടെ ഭേദഗതി- കാലഹരണപ്പെട്ടതും അനാവശ്യവും പരസ്‌പര വിരുദ്ധമായ നിയമങ്ങളുടെ അവലോകനവും ഭേദഗതിയും നടപ്പാക്കും.
5. ബിസിനസ് പരിഷ്‌കരണം- മികച്ച ജീവിത സൗകര്യത്തിനും ബിസിനസ് സുഗമമാക്കുന്നതിനുമുള്ള പരിഷ്‌കരണം നടപ്പാക്കും.

തിരുവനന്തപുരം ബ്രഹ്‌മോസിന് 90 ഏക്കർ കൂടി നൽകാൻ തീരുമാനം

തിരുവനന്തപുരത്ത് ബ്രഹ്‌മോസ് എയ്‌റോ സ്‌പെയിസിനായി 90 ഏക്കർ കൂടി ഡിആർഡിഒയ്‌ക്ക് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. കെൽട്രോണിന്റെ അംഗീകൃത മൂലധനം 35 കോടിയിൽ നിന്ന് 60 കോടിയായി ഉയർത്തി. ലേബർ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല

താൻ സ്‌ത്രീവിരുദ്ധ പരാമർശമൊന്നും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. അമ്മമാർ തങ്ങൾക്ക് മാത്രം അറിയുന്ന പാചകവിദ്യകൾ മക്കൾക്കും വീട്ടിലേക്ക് പുതുതായി വരുന്ന മക്കളുടെ ഭാര്യമാർക്കും പകർന്നു നൽകണമെന്ന് പറഞ്ഞതിൽ സ്‌ത്രീ വിരുദ്ധതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ബോർഡിലെ നിയമനങ്ങൾ

മുൻ സർക്കാർ നിയമിച്ച വഖഫ് ബോർഡ് അമുമുസ്‌ലിംകളെ ഉൾപ്പെടുത്തി മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിൽ കഴിഞ്ഞ സർക്കാർ കാലതാമസം വരുത്തിയെന്നും പ്രതിപക്ഷ അംഗങ്ങൾ വരുന്നത് ഒഴിവാക്കാനാണ് അങ്ങനെ ചെയ്‌തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Most Read| പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്‌ത സംഭവം; ക്ഷമാപണവുമായി മെറ്റ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE