കൊല്ലം: സംസ്ഥാനത്ത് വീണ്ടും അവയവദാനം. യുവ സൈനികനും കൊല്ലം കല്ലുവാതുക്കൽ സ്വദേശിയുമായ രാഹുൽ രാജ് (30) ആണ് അവയദാനത്തിലൂടെ ആറുപേർക്ക് പുതുജീവനേകിയത്. രാഹുലിന്റെ വൃക്കകൾ, ഹൃദയ വാൽവ്, കരൾ, ചർമം, കോർണിയ എന്നിവയാണ് ദാനം ചെയ്തത്.
ഹിമാചൽ പ്രദേശിൽ നിന്ന് അവധിക്കാക്കി നാട്ടിലെത്തിയപ്പോഴാണ് അപകടം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രിയാണ് മസ്തിഷ്കമരണം സംഭവിച്ചത്. രാഹുൽ മുൻപേ തന്നെ കെ-സോട്ടോയിൽ (K-SOTTO) മരണാനന്തര അവയവദാനത്തിനായി പേര് രജിസ്റ്റർ ചെയ്തിരുന്നു.
രാഹുലിന്റെ ഒരു വൃക്ക തിരുവനന്തപുരത്ത് നിന്ന് പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോകും. ഗതാഗത തടസങ്ങൾ ഒഴിവാക്കി റോഡുമാർഗം സുഗമമാക്കുന്നതിനായി പ്രത്യേക ഗ്രീൻ കോറിഡോർ ഒരുക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. രാഹുലിന്റെ അവയവങ്ങളുമായി പോകുന്ന ആംബുലൻസിന് യാത്ര സുഗമമാക്കാൻ പൊതുജനങ്ങൾ പൂർണ പിന്തുണ നൽകണമെന്നും അധികൃതർ അഭ്യർഥിച്ചു.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി




































