ന്യൂഡെൽഹി: ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ജൂൺ 17ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും കൂടിക്കാഴ്‌ച നടത്തുമെന്ന് റിപ്പോർട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട് ചെയ്യുന്നത്.
മോദിയും ട്രംപും കൂടിക്കാഴ്‌ച നടത്തിയേക്കുമെന്നുള്ള വാർത്തകൾ നേരത്തെ ഉണ്ടായിരുന്നുവെങ്കിലും സ്‌ഥിരീകരണം ഉണ്ടായിരുന്നില്ല. ഇന്ത്യ-യുഎസ് ബന്ധം നിർണായക ഘട്ടത്തിൽ കൂടി പോകുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്‌ച എന്നത് ശ്രദ്ധേയമാണ്.
വ്യാപാരം, ഊർജ സഹകരണം, എച്ച്1 ബി വിസാ നയങ്ങൾ, പ്രാദേശിക സുരക്ഷ, പശ്‌ചിമേഷ്യയിലെ സംഘർഷ സാഹചര്യം തുടങ്ങിയവ ഇരുവർക്കുമിടയിൽ ചർച്ചയായേക്കുമെന്നാണ് വിവരം. ഒമാൻ തീരത്ത് യുഎസ് ആക്രമണത്തിൽ തീപിടിച്ച ചരക്കുകപ്പലിലുള്ള മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി സ്‌ഥിരീകരിച്ചിരുന്നു.
പിന്നാലെ മറ്റൊരു കപ്പലിന് നേരെയും യുഎസ് ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി യുഎസ് പ്രതിഷേധം അറിയിച്ചിരുന്നു. തുടർച്ചയായുള്ള അക്രമങ്ങളെ തുടർന്ന് രണ്ടുതവണയാണ് യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചത്.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു




































