തിരുവനന്തപുരം: പട്ടത്ത് ഗോഡൗണിൽ തീപിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് വലിയതോതിൽ പുക ഉയർന്നിട്ടുണ്ട്.
ആവശ്യമെങ്കിൽ കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിക്കുമെന്ന് ഉദ്യോഗസ്‌ഥർ അറിയിച്ചു. തീ പൂർണമായും അണയ്‌ക്കാൻ സാധിച്ചിട്ടില്ല. ഗോഡൗണിന്റെ ഏത് ഭാഗത്താണ് തീ കത്തുന്നത് എന്നത് വ്യക്‌തമല്ല. സമീപത്തെ കടകളിൽ നിന്നും ആളുകളെ മാറ്റുകയും സാധന സാമഗ്രികൾ ഒഴിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ജോയ് ഫർണിച്ചർ എന്ന കടയുടെ സാധനങ്ങൾ സോസുഖിക്കുന്ന കെട്ടിടമാണിത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































