Tag: fire
തിരുവല്ല പമ്പ് ഹൗസിൽ വൻ തീപിടിത്തം; ഒരാഴ്‌ച 13 തദ്ദേശ സ്‌ഥാപനങ്ങളിൽ ജലവിതരണം മുടങ്ങും
തിരുവല്ല: ജല അതോറിറ്റിയുടെ തിരുവല്ല പമ്പ് ഹൗസിൽ വൻ തീപിടിത്തം. പമ്പ് ഹൗസിലേക്കുള്ള കേബിളുകൾ കത്തിപ്പോയി. ട്രാൻസ്‌ഫോമറിനും കേടുപാടുകൾ സംഭവിച്ചതായി സംശയമുണ്ട്. ഇന്ന് രാവിലെ ആറുമണിക്കായിരുന്നു സംഭവം.
അതേസമയം, അടുത്ത ഒരാഴ്‌ച മൂന്ന് ജില്ലകളിലായി...
നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം ധനസഹായം
നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നാലുലക്ഷം രൂപ അനുവദിച്ചു. മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
ചെറുവത്തൂർ സ്വദേശി ഷിബിൻ...
നീലേശ്വരം വെടിക്കെട്ടപകടം; ഒരാൾ കൂടി മരിച്ചു- മരണസംഖ്യ നാലായി
നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജാണ് (19) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഇന്നലെ രണ്ടുപേർ മരിച്ചിരുന്നു....
നീലേശ്വരം വെടിക്കെട്ട് അപകടം; കേസിലെ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കി കോടതി
നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. കേസിലെ ആദ്യ മൂന്ന് പ്രതികൾക്ക് ഉപാധികളോടെ അനുവദിച്ച ജാമ്യമാണ് കാസർഗോഡ് ജില്ലാ...
പൊട്ടിച്ചത് 24,000 രൂപയുടെ ചൈനീസ് പടക്കങ്ങളെന്ന് ക്ഷേത്രം കമ്മിറ്റി; രണ്ടുപേർ കസ്‌റ്റഡിയിൽ
നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിലെ വെടിക്കെട്ട് അപകടത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 24,000 രൂപയുടെ പടക്കങ്ങളാണ് വാങ്ങിയിരുന്നതെന്ന് ക്ഷേത്രം കമ്മിറ്റിക്കാർ പോലീസിനെ അറിയിച്ചു. ഇതിന്റെ ബില്ലും അവർ പോലീസിന്...
നീലേശ്വരത്ത് ഉൽസവത്തിനിടെ വെടിക്കെട്ട് പുരയ്‌ക്ക് തീപിടിച്ചു; 154 പേർക്ക് പരിക്ക്
നീലേശ്വരം: കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ ഉൽസവത്തിനിടെ വെടിക്കെട്ട് അപകടത്തിൽ 154 പേർക്ക് പരിക്ക്. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ അർധരാത്രിയോടെയാണ് അപകടം. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി...
വൈഷ്‌ണക്കൊപ്പം മരിച്ചത് മുൻ ഭർത്താവ് ബിനുകുമാർ? സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
തിരുവനന്തപുരം: പാപ്പനംകോട് ഇൻഷൂറൻസ് ഓഫീസിലുണ്ടായ തീപിടിത്തത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തീപിടിത്തത്തിൽ മരിച്ച വൈഷ്‌ണയുടെ ഭർത്താവ് ബിനുകുമാർ ഇൻഷൂറൻസ് ഓഫീസിലെത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സാഹചര്യ തെളിവുകൾ പ്രകാരം...
പാപ്പനംകോട് ഇൻഷൂറൻസ് ഓഫീസിൽ വൻ തീപിടിത്തം; രണ്ടു സ്‌ത്രീകൾ മരിച്ചു
തിരുവനന്തപുരം: പാപ്പനംകോട് ഇൻഷൂറൻസ് ഓഫീസിൽ വൻ തീപിടിത്തം. രണ്ടു സ്‌ത്രീകൾ വെന്തുമരിച്ചു. സ്‌ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും (35) മറ്റൊരു സ്‌ത്രീയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
പാപ്പനംകോട് ജങ്ഷനിൽ സ്‌ഥിതി ചെയ്യുന്ന ന്യൂ ഇന്ത്യ ഇൻഷൂറൻസ്...