ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും; മേയ് ഒന്നുമുതൽ പുതിയ നിയമം

സിലിണ്ടർ ബുക്കിങ്, ഡെലിവറി രീതികൾ, വിലനിർണയം എന്നിവയിൽ വലിയ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്.

By Senior Reporter, Malabar News
The price of commercial cooking gas has gone up by Rs 256
Representational Image
Ajwa Travels

ന്യൂഡെൽഹി: ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും. മേയ് ഒന്നുമുതൽ രാജ്യത്തെ എൽപിജി ഉപഭോക്‌താക്കൾക്കായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിങ്, ഡെലിവറി രീതികൾ, വിലനിർണയം എന്നിവയിൽ വലിയ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്.

പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള ഊർജ വിപണിയിൽ ഉണ്ടായ അനിശ്‌ചിതത്വം കണക്കിലെടുത്ത് എണ്ണക്കമ്പനികൾ വിതരണ സംവിധാനങ്ങൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ.

ഗാർഹിക ആവശ്യങ്ങൾക്കായി എൽപിജി സിലിണ്ടറുകൾക്ക് പകരം പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) ഉപയോഗിക്കുന്നതിലേക്ക് മാറാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. നിലവിൽ പിഎൻജി ഉപയോഗിക്കുന്നവർക്ക് അവരുടെ നിലവിലുള്ള എൽപിജി കണക്ഷൻ സറണ്ടർ ചെയ്യുന്നതിന് വിലക്കുണ്ട്. കൂടാതെ, ഇവർക്ക് പുതിയ എൽപിജി കണക്ഷനുകൾക്കായി അപേക്ഷിക്കാനും കഴിയില്ല.

ബുക്കിങ് ഇടവേളകളിൽ മാറ്റം

സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടെയുള്ള സമയപരിധി വർധിപ്പിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ ഇനി ഓരോ ബുക്കിങ്ങിനും ഇടയിൽ 25 ദിവസം കാത്തിരിക്കണം (നേരത്തെ 21 ദിവസമായിരുന്നു). ഗ്രാമ പ്രദേശങ്ങളിൽ ഇത് 45 ദിവസമായി ഉയർത്തി. രണ്ട് സിലിണ്ടർ കണക്ഷൻ ഉള്ളവർക്ക് ഒരു സിലിണ്ടർ വാങ്ങി അടുത്തത് ബുക്ക് ചെയ്യാൻ 35 ദിവസമെങ്കിലും കാത്തിരിക്കേണ്ടി വന്നേക്കാം.

ഒടിപി അധിഷ്‌ഠിത ഡെലിവറി

സിലിണ്ടർ വിതരണം കൂടുതൽ സുരക്ഷിതമാക്കാൻ Delivery Authentication Code (DAC) അഥവാ OTP സംവിധാനം മേയ് ഒന്നുമുതൽ കൂടുതൽ കർശനമാക്കും. ഗ്യാസ് എത്തുമ്പോൾ രജിസ്‌റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാൽ മാത്രമേ സിലിണ്ടർ ലഭിക്കൂ.

ഇ-കെവൈസി നിർബന്ധം

ആധാർ അധിഷ്‌ഠിത ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്‌താക്കൾക്ക് ബുക്കിങ്ങിൽ തടസങ്ങൾ നേരിടാൻ സാധ്യതയുണ്ട്. സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് വേഗത്തിൽ പൂർത്തിയാക്കേണ്ടതാണ്.

Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE