ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. വാണിജ്യ സിലിണ്ടറുകളുടെ വിതരണം സംഘർഷങ്ങൾക്ക് മുമ്പുള്ള സ്‌ഥിതിയിലേക്ക് പുനഃസ്‌ഥാപിക്കാൻ തീരുമാനിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
പശ്‌ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്നുണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണമായത്. കേരളത്തിലടക്കം ചെറുതും വലുതുമായ നിരവധി റെസ്‌റ്റോറന്റുകളും ഹോട്ടലുകളും പ്രതിസന്ധിയിലാവുകയും പലതും അടച്ചുപൂട്ടേണ്ടി വരികയും ചെയ്‌തിരുന്നു.
നിയന്ത്രണങ്ങൾ മാറുന്നതോടെ അടച്ചുപൂട്ടിയ ഹോട്ടലുകൾ ഉൾപ്പടെ വീണ്ടും തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. വിവിധ രാജ്യങ്ങളിൽ നിന്നും ആവശ്യത്തിന് എൽപിജി ശേഖരം കപ്പലുകളിലും കണ്ടെയ്‌നറുകളിലുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഉപഭോക്‌താക്കൾക്ക് ആവശ്യാനുസരണം സിലിണ്ടറുകൾ ലഭ്യമായി തുടങ്ങുമെന്നാണ് സർക്കാർ വ്യക്‌തമാക്കുന്നത്.
Most Read| വീര്യം കുറഞ്ഞ മദ്യം; ആദ്യം മുന്നണിയിൽ ചർച്ച ചെയ്യണമായിരുന്നു- സുധീരൻ




































