ബലാൽസംഗക്കേസ്; തരുൺ തേജ്‌പാൽ കുറ്റക്കാരനെന്ന് ഹൈക്കോടതി

2013 നവംബർ 7,8 തീയതികളിൽ ഗോവയിൽ വെച്ച് തരുൺ തേജ്‌പാൽ ലൈംഗിക അതിക്രമം നടത്തിയെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിൽ ആയിരുന്നു കേസ്.

By Senior Reporter, Malabar News
Tarun Tejpal

ന്യൂഡെൽഹി: സഹപ്രവർത്തകയെ ബലാൽസംഗം ചെയ്‌ത കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്‌പാൽ കുറ്റക്കാരനാണെന്ന് ബോംബൈ ഹൈക്കോടതി. കേസിലെ തരുണിനെ വെറുതെവിട്ട 2021ലെ വിചാരണാ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ഗോവ സർക്കാർ നൽകിയ അപ്പീലിൽ ആണ് ഹൈക്കോടതി വിധി.

വിധി പ്രസ്‌താവിക്കുമ്പോൾ കോടതിയിൽ ഉണ്ടായിരുന്ന തരുൺ തേജ്‌പാലിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇയാളുടെ ശിക്ഷ സംബന്ധിച്ച വാദം ഉടൻ കോടതി കേൾക്കും. ജസ്‌റ്റിസുമാരായ നീല ഗോഖലെ, അമിത് സംദേക്കർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

2013 നവംബർ 7,8 തീയതികളിൽ ഗോവയിൽ വെച്ച് തരുൺ തേജ്‌പാൽ ലൈംഗിക അതിക്രമം നടത്തിയെന്ന മാദ്ധ്യമ പ്രവർത്തകയുടെ പരാതിയിൽ ആയിരുന്നു കേസ്. 2017ലാണ് വിചാരണ ആരംഭിച്ചത്.

2021ൽ വിചാരണാക്കോടതി തേജ്‌പാലിനെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ ഗോവ സർക്കാർ ആണ് ബോംബൈ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഗോവ സർക്കാരിന് വേണ്ടി സോളിസിസ്‌റ്റർ ജനറൽ തുഷാർ മേത്ത ആണ് ഹൈക്കോടതിയിൽ ഹാജരായത്.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE