ഉപരോധം പിൻവലിച്ചാൽ ഏഴ് ദിവസത്തിനകം ഹോർമുസ് തുറക്കാം; ഇറാൻ

മധ്യസ്‌ഥർ മുഖേന സെപ്‌തംബർ 16നാണ് ഇറാൻ ഈ നിർദ്ദേശം അമേരിക്കയെ അറിയിച്ചത്.

By Senior Reporter, Malabar News
Strait of Hormuz
ഹോർമുസ് കടലിടുക്ക് (Image Courtesy: The Economic Times)

ടെഹ്‌റാൻ: അമേരിക്ക സൈനിക വിന്യാസം കുറയ്‌ക്കുകയും തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം പിൻവലിക്കുകയും ചെയ്‌താൽ ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന ഉപാധി മുന്നോട്ടുവെച്ച് ഇറാൻ. മധ്യസ്‌ഥർ മുഖേന സെപ്‌തംബർ 16നാണ് ഇറാൻ ഈ നിർദ്ദേശം അമേരിക്കയെ അറിയിച്ചത്.

ന്യൂയോർക്കിൽ പൊതുസഭയ്‌ക്ക് ഈ നിർദ്ദേശത്തിൽ ഇറാൻ ചർച്ച നടത്തുമെന്നാണ് സൂചനകൾ. ഹോർമുസിലെ സംഘർഷങ്ങൾ ആഗോള സമുദ്രവ്യാപാര രംഗത്തെയും ഊർജ വിപണികളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഹോർമുസ് തുറന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ക്രൂഡ് ഓയിൽ വില കുറഞ്ഞു. എണ്ണവില ബാരലിന് 99 ഡോളറിന് താഴെയായാണ് കുറഞ്ഞത്.

അതേസമയം, തങ്ങളെ വീണ്ടും ആക്രമിക്കാൻ അമേരിക്ക ഒരുങ്ങുന്നുണ്ടെന്ന ഇന്റലിജൻസ് വിവരം ഇറാൻ നേരത്തെ പുറത്തുവിട്ടിരുന്നു. കടുത്ത സാമ്പത്തിക ഉപരോധത്തിൽ കുടുങ്ങി നാളെ ഇറാന്റെ യാത്രാ വിമാനക്കമ്പനികൾ നിശ്‌ചലമാകുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പും ഇതിനിടെ എത്തിയിട്ടുണ്ട്. യുദ്ധം തീർക്കാൻ ഏഴ് ഉപാധികൾ ഇറാൻ ഖത്തർ മുഖാന്തരം അമേരിക്കക്ക് നൽകിയിരുന്നു.

യുഎൻ സമ്മേളനത്തിൽ ഇറാൻ-അമേരിക്ക നേതാക്കൾ തമ്മിൽ ചർച്ച നടത്തുമോ എന്നതിലാണ് ആകാംക്ഷ തുടരുന്നത്. അമേരിക്ക കൈകൊടുത്താൽ മധ്യസ്‌ഥർ വഴി ചർച്ച ഉണ്ടാകാനാണ് സാധ്യത. ഗൾഫ് വിദേശകാര്യ മന്ത്രിമാർ സമ്മേളനത്തിന് മുന്നോടിയായി കൂടിക്കാഴ്‌ച നടത്തി. ഐക്യരാഷ്‌ട്ര സഭാ സമ്മേളനത്തിന് തുടക്കമായതോടെ പശ്‌ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങളും മുറുകിയിട്ടുണ്ട്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE