അഭിമന്യു കൊലക്കേസ്; രഹസ്യവിചാരണ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജി തള്ളി

മാദ്ധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും കോടതിമുറിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്നും തങ്ങളുടെ ഫോട്ടോ എടുക്കുന്നത് തടയണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം.

By Senior Reporter, Malabar News
abhimanyu-murder-case
അഭിമന്യു

കൊച്ചി: എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതക കേസിൽ രഹസ്യവിചാരണ ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി വിചാരണക്കോടതി തള്ളി. മാദ്ധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും കോടതിമുറിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തണമെന്നും തങ്ങളുടെ ഫോട്ടോ എടുക്കുന്നത് തടയണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന ആവശ്യം.

പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെകെ ബാലകൃഷ്‌ണനാണ് ഹരജി തള്ളിയത്. ഇതോടെ കേസിന്റെ വിചാരണാ നടപടികൾ ഒക്‌ടോബർ 15ന് ആരംഭിക്കും. പരസ്യ വിചാരണ ഭാവി ജീവിതത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രതികൾ വാദിച്ചിരുന്നു. മഹാരാജാസ് കോളേജിന് സമീപമാണ് കോടതി സ്‌ഥിതി ചെയ്യുന്നത് എന്നതിനാൽ വിദ്യാർഥികൾ തടിച്ചുകൂടുന്നത് തടയണമെന്നും പ്രതികൾ ആവശ്യപെട്ടിരുന്നു.

എന്നാൽ, ഈ ആവശ്യങ്ങളെ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ എതിർത്തു. അഭിമന്യുവിന്റെ അമ്മ ഭൂപതി നൽകിയ ഹരജിയിൽ വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഗസ്‌റ്റ് 21ന് വിചാരണ തീയതി വിചാരണക്കോടതി നിശ്‌ചയിച്ചത്. ഒക്‌ടോബർ 15ന് ആദ്യ രണ്ട് സാക്ഷികളുടെ വിസ്‌താരത്തോടെ വിചാരണയ്‌ക്ക് തുടക്കമാകും.

കേസിൽ ആകെ 156 സാക്ഷികളാണുള്ളത്. നവംബർ 12ഓടെ സാക്ഷിവിസ്‌താരം പൂർത്തിയാക്കാനാണ് തീരുമാനം. കേസിൽ കഴിഞ്ഞ ആഴ്‌ചയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. കേസിൽ ആകെ 26 പ്രതികളാണുള്ളത്. ഇതിൽ 16 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ച് വിചാരണ നടപടികൾ ആരംഭിച്ചത്.

എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്ന അഭിമന്യു എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുമ്പോഴാണ് 2018 ജൂലൈ രണ്ടിന് കൊല്ലപ്പെട്ടത്. ചുമരെഴുത്തുമായി ബന്ധപ്പെട്ട് ക്യാമ്പസിൽ നിലനിന്നിരുന്ന തർക്കത്തിന് പിന്നാലെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

കോളേജിലെ പ്രവേശനോൽസവത്തിന് തലേന്ന് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. 16 പ്രതികളും 125 സാക്ഷികളുമാണ് കേസിലുള്ളത്. 2018 സെപ്‌തംബർ 26ന് കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE