പ്രശസ്‌ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

40 വർഷത്തിലേറെയായി അരങ്ങിൽ സജീവമായ സാവിത്രി, ചലച്ചിത്ര മേഖലയിലും നാടകരംഗത്തും തന്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ച അഭിനേത്രിയായിരുന്നു. സൂപ്പർഹിറ്റ് ചിത്രം 'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ വേഷത്തിലൂടെയാണ് സാവിത്രി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായത്.

By Senior Reporter, Malabar News
Savithri Sreedharan
സാവിത്രി ശ്രീധരൻ

കോഴിക്കോട്: പ്രശസ്‌ത നാടക-ചലച്ചിത്ര നടി സാവിത്രി ശ്രീധരൻ അന്തരിച്ചു. കോഴിക്കോട് മാങ്കാവിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായിരുന്നു. 40 വർഷത്തിലേറെയായി അരങ്ങിൽ സജീവമായ സാവിത്രി, ചലച്ചിത്ര മേഖലയിലും നാടകരംഗത്തും തന്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ച അഭിനേത്രിയായിരുന്നു.

സൂപ്പർഹിറ്റ് ചിത്രം ‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ വേഷത്തിലൂടെയാണ് സാവിത്രി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്‌ഥാന ചലച്ചിത്ര അവാർഡും ദേശീയ പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്.

നാടക രംഗത്തുനിന്നാണ് സാവിത്രി അഭിനയരംഗത്തേക്ക് എത്തുന്നത്. നാല് പതിറ്റാണ്ടിലേറെക്കാലം നാടകവേദികളിൽ സജീവമായിരുന്ന സാവിത്രി, കലിംഗ, ചിരന്തന, സ്‌റ്റേജ്‌ ഇന്ത്യ തുടങ്ങിയ പ്രമുഖ നാടക സമിതികളുടെ നിരവധി നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. നാടക രംഗത്തെ മികച്ച സംഭാവനകൾക്ക് കേരള സംഗീത-നാടക അക്കാദമി അവാർഡും സമഗ്ര സംഭാവനയ്‌ക്കുള്ള അവാർഡും നേടിയിട്ടുണ്ട്.

എംടിയുടെ ‘കടവ്’ എന്ന ചിത്രത്തിൽ അമ്മവേഷം ചെയ്‌താണ്‌ സാവിത്രി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. വലിയങ്ങാടി, വൈറസ്, ഡാകിനി, പട, മേരാ നാം ഷാജി, ഇട്ടിമാണി: മെയ്‌ഡ്‌ ഇൻ ചൈന, പപ്പൻ തുടങ്ങിയ ചിത്രങ്ങളിലും സാവിത്രി ശ്രീധരൻ പ്രധാന വേഷങ്ങളിലെത്തി. സാവിത്രി ശ്രീധരന്റെ വിയോഗത്തിൽ സാംസ്‌കാരിക- ചലച്ചിത്ര രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Most Read| മുട്ടയ്‌ക്കകത്ത് മറ്റൊരു മുട്ട! അമ്പരന്ന് വീട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE