ഇറാനിൽ വൻ സ്‌ഫോടനം; സമാധാന ചർച്ചകൾ പരാജയപ്പെട്ടില്ലെന്ന് ഖത്തർ

ഖേഷം, ജാസ്‌ക്‌, സിറിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ സ്‌ഫോടന ശബ്‌ദങ്ങൾ കേട്ടതായി ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു.

By Senior Reporter, Malabar News
explosion_malabar news
Representational Image

ടെഹ്റാൻ: ഇറാനിൽ വൻ സ്‌ഫോടനം. ഖേഷം, ജാസ്‌ക്‌, സിറിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ സ്‌ഫോടന ശബ്‌ദങ്ങൾ കേട്ടതായി ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു. ആക്രമണമാണോ എന്നതിൽ സ്‌ഥിരീകരണമില്ല. ഇറാനിൽ നിന്ന് മടങ്ങിയ കപ്പലിനെ ഒമാൻ കടലിൽ യുഎസ് ആക്രമിച്ചു.

ഭീഷണിക്കിടെ രാജ്യം യുദ്ധസജ്‌ജമാണെന്ന് ഇറാൻ പ്രഖ്യാപിച്ചു. പുതിയ മിസൈൽ ശേഖരം അടുത്തയാഴ്‌ച വെളിപ്പെടുത്തുമെന്നും ഇറാൻ സൈന്യം അറിയിച്ചു. ഇതിനിടെ, ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നവർക്ക് രണ്ടുകോടി ഡോളർ പാരിതോഷികം നൽകുമെന്ന് യുഎസ് പ്രഖ്യാപിച്ചു. ഇറാന്റെ ആണവ പദ്ധതിയുടെ വിവരങ്ങൾ ഇപ്പോൾ രാജ്യാന്തര ആണവ ഏജൻസിയുടെ പക്കലില്ല.

പശ്‌ചിമേഷ്യൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടെന്ന പ്രചാരണം മധ്യസ്‌ഥരായ ഖത്തർ നിഷേധിച്ചു. ചർച്ചകൾ നല്ല നിലയിൽ പുരോഗമിക്കുകയാണെന്നും എത്രയും വേഗം സമാധാനം പുനഃസ്‌ഥാപിക്കുമെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ്‌ മുഹമ്മദ് ബിൻ അബ്‌ദുൽ റഹ്‌മാൻ അൽ താനി പറഞ്ഞു. ആണവായുധം ഉണ്ടെന്ന പേരിൽ ഫെബ്രുവരിയിലാണ് യുഎസ് ഇസ്രയേലും ഇറാനെ ആക്രമിച്ചത്.

Most Read| ഇന്ത്യ-ജിസിസി പങ്കാളിത്തം ശക്‌തമാക്കാൻ ‘കൊച്ചി ഡയലോഗ് 2026’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE