മുണ്ടത്തിക്കോട് സ്‌ഫോടനം; പൊട്ടാസ്യം ക്ളോറേഡിന്റെ അമിത ഉപയോഗം മൂലമെന്ന് റിപ്പോർട്

അനുവദിച്ചതിലും വളരെക്കൂടുതൽ അളവിൽ സ്‌ഫോടക വസ്‌തു ഇവിടെ സൂക്ഷിച്ചിരുന്നതായും കമ്മീഷൻ കണ്ടെത്തി. 15 കിലോ സ്‌ഫോടക വസ്‌തുക്കൾ ശേഖരിക്കാനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ, വെടിക്കെട്ടിന് കരാർ എടുത്തിരുന്നവർ 7000 കിലോ സ്‌ഫോടക വസ്‌തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു.

By Senior Reporter, Malabar News
Mundathikode Fireworks Accident

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്‌ഫോടനത്തിന് കാരണം നിരോധിത സ്‌ഫോടക വസ്‌തുവായ പൊട്ടാസ്യം ക്ളോറേഡ്‌ വ്യാപകമായി വെടിമരുന്ന് നിർമാണത്തിൽ ഉപയോഗിച്ചത് മൂലമെന്ന് കണ്ടെത്തൽ. ദുരന്തവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ റിട്ട. ജസ്‌റ്റിസ്‌ സിഎൻ രാമചന്ദ്രൻ നായർ കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

അനുവദിച്ചതിലും വളരെക്കൂടുതൽ അളവിൽ സ്‌ഫോടക വസ്‌തു ഇവിടെ സൂക്ഷിച്ചിരുന്നതായും കമ്മീഷൻ കണ്ടെത്തി. 15 കിലോ സ്‌ഫോടക വസ്‌തുക്കൾ ശേഖരിക്കാനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ, വെടിക്കെട്ടിന് കരാർ എടുത്തിരുന്നവർ 7000 കിലോ സ്‌ഫോടക വസ്‌തുക്കൾ ഇവിടെ സൂക്ഷിച്ചിരുന്നു.

നിരോധിത സ്‌ഫോടക വസ്‌തുവായ പൊട്ടാസ്യം ക്ളോറേഡ്‌ വ്യാപകമായി വെടിമരുന്ന് നിർമാണത്തിൽ ഉപയോഗിച്ചു. ചൂടുകൂടിയ കാലാവസ്‌ഥയിൽ രാസവസ്‌തുക്കൾ തമ്മിലുണ്ടായ സംഘർഷമാണ് തീപിടിത്തത്തിലേക്കും സ്‌ഫോടനത്തിലേക്കും നയിച്ചതെന്നും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

2026 ഏപ്രിൽ 21നാണ് തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്നു മുണ്ടത്തിക്കോട്ടെ വെടിമരുന്ന് പുരയിൽ വൻ സ്‌ഫോടനമുണ്ടായത്. 16 പേരാണ് ദുരന്തത്തിൽ മരിച്ചത്. 40 പേർക്ക് പരിക്കേറ്റിരുന്നു.

Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE