കാലടി സർവകലാശാല സസ്‌പെൻഷൻ; വിദ്യാർഥികൾ സുപ്രീം കോടതിയിലേക്ക്

ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായതിന് പിന്നാലെയാണ് ഇവർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

By Senior Reporter, Malabar News
kalady university

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യർഥികൾ പരീക്ഷ എഴുതാൻ അനുമതി തേടി സുപ്രീം കോടതിയിലേക്ക്. വിദ്യാർഥികൾ നാളെ സുപ്രീം കോടതിയെ സമീപിക്കും. ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായതിന് പിന്നാലെയാണ് ഇവർ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചട്ടവിരുദ്ധമാണെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിനെതിരെ സർവകലാശാല വൈസ് ചാൻസലറാണ് അപ്പീൽ നൽകിയത്. കാലടി സർവകലാശാലയിലെ 16 വിദ്യാർഥികളാണ് സമരം ചെയ്‌തതിന്റെ പേരിൽ 60 ദിവസത്തിലധികമായി സസ്‌പെൻഷനിൽ തുടരുന്നത്.

ഓഗസ്‌റ്റ് 13ന് നടത്തിയ സമരത്തിന്റെയും പ്രതിഷേധത്തിന്റെയും ഭാഗമായാണ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തത്‌. വൈസ് ചാൻസലർ ഡോ. സിസ തോമസിനെ ശാരീരികമായി കയ്യേറ്റം ചെയ്‌തു എന്നതടക്കമുള്ളതാണ് വിദ്യാർഥികളുടെ സസ്‌പെൻഷൻ നടപടിയിലേക്ക് നയിച്ചത്. സസ്‌പെൻഡ് ചെയ്‌ത വിദ്യാർഥികളെ പരീക്ഷ എഴുതിപ്പിക്കാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സർവകലാശാല ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി.

പരീക്ഷ എഴുതിക്കാൻ ആവശ്യമായ ഹാജർ വിദ്യാർഥികൾക്ക് ഇല്ലെന്നാണ് സർവകലാശാല കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്നത്. അതിനിടെ പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും കോടതിയെ സമീപിച്ചിരുന്നു. സസ്‌പെൻഷനിലുള്ള 16 പേരിൽ 12 പേരെ തിരിച്ചെടുക്കാമെന്ന് നേരത്തെ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു.

മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാം എന്നായിരുന്നു സിൻഡിക്കേറ്റിന്റെ നിബന്ധന. എന്നാൽ, മാപ്പപേക്ഷ നൽകില്ലെന്ന് സസ്‌പെൻഷനിലുള്ള വിദ്യാർഥികൾ പ്രതികരിച്ചിരുന്നു. സമരം തുടരുമെന്നും ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നും സമരത്തിലുള്ള എസ്എഫ്ഐ നേതാക്കൾ പ്രതികരിച്ചു. സസ്‌പെൻഷനിൽ ഉള്ളവർ പത്തുപേർ പിഎച്ച്ഡി ഗവേഷകരാണ്. ആറുപേർക്കാണ് നാളെ പരീക്ഷ തുടങ്ങുന്നത്.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE