താൽകാലിക അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു; കാലടി സർവകലാശാലയിൽ പ്രതിഷേധം

By News Desk, Malabar News
University of Sanskrit Kalady
Ajwa Travels

കാലടി: സംസ്‌കൃത സര്‍വകലാശാലയിലെ ഗസ്‌റ്റ്‌ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഭരണപരിഷ്‌കാര നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടൽ. സര്‍വകലാശാല നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ജോലി നഷ്‌ടമായ താല്‍ക്കാലിക അധ്യാപകര്‍. ഗവേഷക വിദ്യാര്‍ഥികളെ ടീച്ചിങ് അസിസ്‌റ്റന്റ് എന്ന പേരില്‍ അധ്യാപനത്തിന് നിയമിക്കാനാണ് നീക്കം.

സര്‍വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി മറിക്കടക്കാനാണ് താല്‍ക്കാലിക അധ്യാപകരുടെ എണ്ണം കുറയ്‌ക്കുന്നത്. പകരം ഗവേഷക വിദ്യാര്‍ഥികളെ അധ്യാപനത്തിനും മൂല്യനിര്‍ണയത്തിനും നിയോഗിക്കാനാണ് തീരുമാനം. നിലവില്‍ സംസ്‌കൃത സര്‍വകലാശാലയില്‍ സ്‌ഥിരാധ്യാപകരുടെ തസ്‌തിക കുറവാണ്. താല്‍ക്കാലിക അധ്യാപകരുടെ സേവനം ഉപയോഗിച്ചാണ് പ്രവർത്തനം.

ഇപ്പോഴുള്ള 240 ഗസ്‌റ്റ്‌ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടാനാണ് നീക്കം. ഉന്നതവിദ്യാഭ്യാസ യോഗ്യതകള്‍ നേടി നിയമനം കാത്തിരിക്കുന്നവരുടെ ഏക ആശ്രയമാണ് സര്‍വകലാശാലകളിലെ താല്‍ക്കാലിക നിയമനങ്ങള്‍. ഗവേഷക വിദ്യാര്‍ഥികളെ അധ്യാപനത്തിന് ഉപയോഗിക്കുന്നത് സ്വതന്ത്ര ഗവേഷണത്തേയും ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തേയും ബാധിക്കുമെന്നാണ് ആരോപണം.

ഉന്നതവിദ്യാഭാസ മേഖലയെ തകര്‍ക്കുന്ന സര്‍വകലാശാലയുടെ നീക്കത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പിരിച്ചുവിടപ്പെട്ട അധ്യാപകര്‍. ബുധനാഴ്‌ച നടക്കുന്ന സിന്‍ഡിക്കേറ്റ് സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും.

Most Read: സില്‍വര്‍ ലൈനിന് കേന്ദ്രാനുമതി ഇല്ലെന്ന് ആവർത്തിച്ച് കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE