താമരശേരിയിൽ യുവാവിനെ കുത്തിയ സംഭവം; പ്രതി പിടിയിൽ

By Trainee Reporter, Malabar News
youth stabbed
Rep. Image
Ajwa Travels

താമരശേരി: വെസ്‌റ്റ് പുതുപ്പാടി കുരിശ് പള്ളിക്ക് സമീപം നടന്ന സംഘർഷത്തെ തുടർന്ന് യുവാവിനെ കുത്തിയ പ്രതി പിടിയിൽ. പുതുപ്പാടി സ്വദേശി ശ്യാം ചന്ദ്രനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. പുതുപ്പാടി നൊച്ചിയിൽ മുഹമ്മദ് നവാസിനാണ് (30) ഇന്നലെ രാത്രി 10.45ന് കുത്തേറ്റത്.

ഇന്നലെ രാത്രി 9.45ന് ശ്യാം ചന്ദ്രൻ പുതുപ്പാടി പഞ്ചായത്ത് ബസാറിൽ വെച്ച് ഒരു വയോധികനെ മർദ്ദിച്ചിരുന്നു. തുടർന്ന് ഗതാഗതം തടസപ്പെട്ടു. ഇത് ചോദ്യം ചെയ്‌ത അഷ്‌റഫ് എന്ന മുസ്‌ലിം ലീഗ് പ്രവർത്തകനും മർദ്ദനമേറ്റു. നാട്ടുകാർ ഇടപെട്ടതോടെ കൂടുതൽ സംഘർഷം ഒഴിവായി. അതുകഴിഞ്ഞു ഒരുമണിക്കൂറിന് ശേഷം ചെമ്പ്രപറ്റ കുരിശ് പള്ളിക്ക് സമീപം ശ്യാം ചന്ദ്രൻ അടക്കമുള്ളവർ നിൽക്കുമ്പോൾ അതുവഴിയെത്തിയ മുഹമ്മദ് നവാസ് ആൾക്കൂട്ടം കണ്ടു വണ്ടിനിർത്തി കാര്യം അന്വേഷിച്ചു.

പഞ്ചായത്ത് ബസാറിലെ സംഘർഷത്തെപ്പറ്റി മുഹമ്മദ് നവാസിന് അറിയില്ലായിരുന്നു. ‘പകരം ചോദിക്കാൻ വന്നതാണോ എന്ന് അക്രോശിച്ചു’ ശ്യാം കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് നവാസ് പറഞ്ഞു. സാരമായി പരിക്കേറ്റ നവാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Most Read| ഇത് ഇന്ത്യക്കാരി പശു; ബ്രസീലിൽ വിറ്റ വില കേട്ടാൽ ഞെട്ടും!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE