നിബന്ധനകൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് അടഞ്ഞുക്കിടക്കും; ഇറാൻ

യുഎസ് ആക്രമണങ്ങളെ തടയാനുള്ള സൈനിക തയ്യാറെടുപ്പിലാണ് ഇറാനെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പറഞ്ഞു.

By Senior Reporter, Malabar News
Abbas Araghchi
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി

ടെഹ്‌റാൻ: യുഎസ് ആക്രമണങ്ങളെ തടയാനുള്ള സൈനിക തയ്യാറെടുപ്പിലാണ് ഇറാനെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. ഇറാന്റെ നിബന്ധനകൾ യുഎസ് അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്നും അദ്ദേഹം പറഞ്ഞു.

”ഞങ്ങളുടെ ആവശ്യം നേരത്തെ ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്‌ഥകൾ യുഎസ് പാലിക്കുക എന്നതാണ്. അവ പാലിച്ചുകഴിഞ്ഞാൽ മറ്റു കാര്യങ്ങളിൽ തീരുമാനമെടുക്കാം. ആണവപ്രശ്‌നം ഒരു ഒഴികഴിവാണ്. യഥാർഥത്തിൽ അമേരിക്ക എതിർക്കുന്നതും അംഗീകരിക്കാതിരിക്കുന്നതും ഇറാന്റെ പ്രത്യയ ശാസ്‌ത്രത്തെയാണ്”- അബ്ബാസ് അരാഗ്‌ചി പറഞ്ഞു.

യുദ്ധത്തിലൂടെ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഴിയില്ലെന്ന് അമേരിക്കക്ക് അറിയാമെന്നും അരാഗ്‌ചി കൂട്ടിച്ചേർത്തു. ഇന്നലെ, ടെഹ്റാനിൽ എത്തിയ പാക്ക് സൈനിക മേധാവി അസിം മുനീർ ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനുമായി ചർച്ച നടത്തിയിരുന്നു. ഉപാധികൾ അംഗീകരിക്കാതെ അമേരിക്കയുമായി വിട്ടുവീഴ്‌ചയ്‌ക്കില്ലെന്ന് ചർച്ചയിൽ ഇറാൻ വ്യക്‌തമാക്കി.

അതേസമയം, ഇറാനുമായി സമാധാന കരാറിൽ എത്തുകയെന്നത് അങ്ങേയറ്റം ദുഷ്‌കരമാണെന്ന് യുഎസ് പ്രതികരിച്ചു. ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ അവസാനിപ്പിക്കുന്നതുവരെ സാമ്പത്തിക സമ്മർദ്ദം തുടരുമെന്നും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു.

ഇറാനിൽ വിജയം കൈവരിക്കാൻ ഏത് മാർഗമാണ് സ്വീകരിക്കേണ്ടതെന്ന കാര്യത്തിൽ ഇനി അന്തിമ തീരുമാനം കൈക്കൊള്ളാൻ മാത്രമേ ബാക്കിയുള്ളൂവെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു. പെട്രോൾ വില ഉടൻ കുറയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE