കരാറില്ലെങ്കിൽ വീണ്ടും സൈനിക ആക്രമണം; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാൻ ശ്രമിക്കുന്ന ഇറാനിയൻ കപ്പലുകൾ മുക്കിക്കളയുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി

By Senior Reporter, Malabar News
Donald-Trump

വാഷിങ്ടൻ: ഇറാൻ വീണ്ടും മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നയതന്ത്ര കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ പുതുവർഷത്തിന് ശേഷം സൈനിക ആക്രമണം പുനരാരംഭിക്കാൻ താൻ നിർബന്ധിതനാകും എന്നാണ് ട്രംപിന്റെ ഭീഷണി.

അമേരിക്കയുടെ നാവിക ഉപരോധം മറികടക്കാൻ ശ്രമിക്കുന്ന ഇറാനിയൻ കപ്പലുകൾ മുക്കിക്കളയുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. സമാധാന ചർച്ചകൾ ഇറാൻ ഉദ്യോഗസ്‌ഥർ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപുള്ളതിനേക്കാൾ കൂടുതൽ ആക്രമണോത്‌സുകമായ നിലപാടാണ് ഇറാൻ ഇപ്പോൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാര്യമായൊന്നും സംസാരിക്കാതെ വെറുതെ സമയം കളയുന്ന പ്രഫഷണൽ ടാപ്പ് ഡാൻസർമാർ എന്നാണ് ഇറാന്റെ ചർച്ചാ പ്രതിനിധികളെ ട്രംപ് വിശേഷിപ്പിച്ചത്. ഇറാനുമായി പരോക്ഷ ചർച്ചകൾ തുടരുന്നുണ്ടെങ്കിലും യുഎസ്-ഇറാൻ സൈന്യങ്ങൾ തമ്മിലുള്ള വെടിവയ്‌പ്പും സംഘർഷവും ഇനിയും തുടരാനാണ് സാധ്യതയെന്ന് ട്രംപ് പറഞ്ഞു.

യുഎസ് നാവിക ഉപരോധം ഇറാൻ പരീക്ഷിച്ചേക്കുമെന്ന റിപ്പോർട്ടുകളെ കുറിച്ച്, അവർ അങ്ങനെ ചെയ്യുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും എങ്കിൽ അവരുടെ ബാക്കി നാവികസേനയെപ്പോലെ അതും കടലിന്റെ അടിത്തട്ടിലായിരിക്കുമെന്നും ആയിരുന്നു ട്രംപിന്റെ മറുപടി. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്.

Most Read| കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE