ട്രംപ് ചൈനയിൽ, പുട്ടിനും എത്തി; ചരിത്ര കൂടിക്കാഴ്‌ചയ്‌ക്കൊരുങ്ങി ചൈന

ഏഷ്യ-പസഫിക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് ഡൊണാൾഡ് ട്രംപും വ്ളാഡിമിർ പുട്ടിനും ചൈനയിലെത്തിയത്.

By Senior Reporter, Malabar News
US-China
ഡൊണാൾഡ് ട്രംപും ഷി ചിൻപിങ്ങും (Image By: NDTV)

ബെയ്‌ജിങ്‌: ഏഷ്യ-പസഫിക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ചൈനയിലെത്തി. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് ഷെൻഷെൻ വിമാനത്താവളത്തിൽ എത്തി ട്രംപിനെ സ്വീകരിച്ചു. ഉച്ചകോടിക്കിടെ ഷി ചിൻപിങ്ങുമായും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ ട്രംപ് ത്രികക്ഷി ചർച്ച നടത്തും.

ട്രംപ് എത്തുന്നതിന് മുന്നോടിയായി പുട്ടിനും ചിൻപിങ്ങും തമ്മിൽ ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. ചൈന-റഷ്യ ബന്ധം ശക്‌തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇരുനേതാക്കളും സംസാരിച്ചു. ലോകത്തെ മൂന്ന് വൻശക്‌തികളുടെ തലവൻമാർ ത്രികക്ഷി ചർച്ചകൾക്കായി ഒരേ മേശയ്‌ക്ക് ചുറ്റും ഒത്തുചേരുന്ന ആദ്യ സന്ദർഭത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് ചൈന.

ഒരുവർഷത്തിലേറെ കാലത്തെ ഇടവേളക്ക് ശേഷമാണ് പുട്ടിനും ട്രംപും തമ്മിൽ കൂടിക്കാഴ്‌ച നടത്തുന്നത്. ഉച്ചകോടിയുടെ പ്രധാന ശ്രദ്ധാകേന്ദ്രം നാളെ നടക്കുന്ന യുഎസ്-ചൈന-റഷ്യ ചർച്ചകളിലായിരിക്കും. ഇതിനിടെ ട്രംപും പുട്ടിനും തമ്മിലുള്ള പ്രത്യേക ചർച്ചയും നടക്കാനിടയുള്ളതായി സൂചനയുണ്ട്. പ്രതിനിധി സംഘങ്ങൾ പങ്കെടുക്കാത്ത അനൗദ്യോഗിക ചർച്ചയായിരിക്കും ഇതെന്നും ക്രൈംലിൻ വക്‌താവ്‌ സൂചിപ്പിച്ചു.

ചൈനീസ് വിമാനത്താവളത്തിൽ ട്രംപിന് പ്രത്യേക സ്വീകരണമാണ് ഷി ഒരുക്കിയിരുന്നത്. സെപ്‌തംബറിൽ ചൈനീസ് പ്രസിഡണ്ട് വാഷിങ്ടൻ സന്ദർശിച്ചപ്പോൾ യുഎസ് പ്രസിഡണ്ട് സ്വീകരിച്ചതിന് സമാനമായിരുന്നു ഇതെന്ന് ബിബിസി റിപ്പോർട് ചെയ്‌തു. ഇതിനെ ഷി ‘സ്‌പെഷ്യൽ’ എന്നാണ് വിശേഷിപ്പിച്ചത്.

റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചർച്ച നടത്തുമെന്ന് ട്രംപ് വ്യക്‌തമാക്കി. എന്നാൽ, ത്രികക്ഷി ചർച്ചയിൽ യുക്രൈൻ വിഷയം ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ട്രംപുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നേരത്തെ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE