‘ഏറെ വ്യത്യാസമുള്ള ഒന്ന്’; ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിലെന്ന് ട്രംപ്

അമേരിക്ക മുൻപ് ഒപ്പുവെച്ച വ്യാപാരക്കരാറുകളിൽ ഏറെ വ്യത്യാസമുള്ള ഒന്നായിരിക്കും ഇതെന്ന് ട്രംപ് സൂചിപ്പിച്ചു.

By Senior Reporter, Malabar News
PM Modi and US President Donald Trump- India-US Trade Deal
നരേന്ദ്രമോദി, ഡൊണാൾഡ് ട്രംപ് (Image Courtesy: NDTV)

ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ അന്തിമഘട്ടത്തിലേക്ക് അടുക്കുന്നതായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അമേരിക്ക മുൻപ് ഒപ്പുവെച്ച വ്യാപാരക്കരാറുകളിൽ ഏറെ വ്യത്യാസമുള്ള ഒന്നായിരിക്കും ഇതെന്ന് ട്രംപ് സൂചിപ്പിച്ചു. ഓവൽ ഓഫീസിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രസ്‌താവന.

ഇന്ത്യ സന്ദർശിക്കുന്ന അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും കരാർ ഉടൻ അന്തിമരൂപത്തിൽ എത്തുമെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ ഒരുവർഷത്തിലേറെയായി നടന്നുവരുന്ന ചർച്ചകൾക്ക് ഒടുവിലാണ് കരാർ പൂർത്തിയാകാൻ പോകുന്നത്. കുറച്ചു വിഷയങ്ങൾ മാത്രമാണ് ഇനി പരിഹരിക്കാനുള്ളതെന്നും അവ ഉടൻ പൂർത്തിയാക്കി ഇരുരാജ്യങ്ങൾക്കും വൈകാതെ കരാറിൽ ഒപ്പുവെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും റൂബിയോ അറിയിച്ചു.

നേരത്തെ, ഫെബ്രുവരി മാസത്തിൽ ഇരുരാജ്യങ്ങളും കരാറിന്റെ ഒന്നാംഘട്ട ചട്ടക്കൂടിന് അംഗീകാരം നൽകിയിരുന്നെങ്കിലും യുഎസ് താരിഫ് നയങ്ങളിലുണ്ടായ മാറ്റങ്ങൾ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമീസൺ ഗ്രീറുമായി മിൽവാക്കിയിലും വാഷിങ്‌ടണിലും വെച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിൽ വാഷിങ്‌ടണിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഉഭയകക്ഷി വാണിജ്യ കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചത്. 2030ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലധികമായി ഉയർത്തുകയായിരുന്നു പ്രധാന ലക്ഷ്യം.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE