പരിധിക്കപ്പുറം വിട്ടുവീഴ്‌ചകൾ സാധ്യമല്ലെന്ന് ധനമന്ത്രി; ഇന്ത്യ-യുഎസ് വ്യാപാരക്കരാർ വഴിമുട്ടി 

ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിൽ വാഷിങ്‌ടണിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഉഭയകക്ഷി വാണിജ്യ കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചത്. 2030ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലധികമായി ഉയർത്തുകയായിരുന്നു പ്രധാന ലക്ഷ്യം.

By Senior Reporter, Malabar News
nirmala_sitharaman
നിർമല സീതാരാമൻ

ന്യൂഡെൽഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ വഴിമുട്ടിയെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പരസ്‌പരമുള്ള ചർച്ചകൾ കഠിനവും കർശനവുമായ രീതിയിലാണ് മുന്നോട്ടുപോയതെന്ന് വിശേഷിപ്പിച്ച മന്ത്രി, ഒരു പരിധിക്കപ്പുറം വിട്ടുവീഴ്‌ചകൾ സാധ്യമല്ലെന്ന് വ്യക്‌തമാക്കി.

നിലവിലെ ഘട്ടത്തിനപ്പുറം കൂടുതൽ ഇളവുകൾ പ്രയാസകരമാണ്. കരാർ ചർച്ചകൾക്ക് പുറമെ മറ്റു മാർഗങ്ങളിലൂടെ ഇന്ത്യയുമായുള്ള വ്യാപാര കമ്മി കുറയ്‌ക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അവർ വ്യക്‌തമാക്കി. മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു നിർമല സീതാരാമൻ.

ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിൽ വാഷിങ്‌ടണിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഉഭയകക്ഷി വാണിജ്യ കരാറിനായുള്ള ചർച്ചകൾ ആരംഭിച്ചത്. 2030ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലധികമായി ഉയർത്തുകയായിരുന്നു പ്രധാന ലക്ഷ്യം.

2026 ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളും ഒരു ഇടക്കാല വാണിജ്യ കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചിരുന്നുവെങ്കിലും അന്തിമ കരാറിലെത്താൻ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് വ്യക്‌തമാക്കിയിരുന്നു. കരാർ ഉടൻ ഉണ്ടാകില്ലെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രീർ ഒക്‌ടോബർ ഒന്നിന് സൂചിപ്പിച്ചിരുന്നു.

സെപ്‌തംബർ 29 മുതൽ ഒക്‌ടോബർ അഞ്ചുവരെ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഇടക്കാല കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി യുഎസിൽ എത്തിയിരുന്നു. ഇറക്കുമതി തീരുവ, വിപണി പ്രവേശം, വ്യാപാര കമ്മി എന്നിവയിലാണ് ഇരുപക്ഷവും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE