ശരത് കുമാർ എൻഡിഎയിലേക്ക്? സുപ്രിയ സുലെയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യം

മണ്ഡല പുനർനിർണയ ബിൽ, വനിതാ സംവരണ ബിൽ എന്നിവയെ പിന്തുണയ്‌ക്കുന്നതിനും സഖ്യത്തിൽ ചേരുന്നതിനും പകരം മകളും ലോക്‌സഭാ എംപിയുമായ സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കണമെന്ന് ശരത് പവാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്.

By Senior Reporter, Malabar News
Sharath pawar

മുംബൈ: മഹാരാഷ്‌ട്രയിൽ വൻ രാഷ്‌ട്രീയ അട്ടിമറിക്ക് കളമൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. മകളും ലോക്‌സഭാ എംപിയുമായ സുപ്രിയ സുലെക്ക് മഹാരാഷ്‌ട്ര മുഖ്യമന്ത്രി പദം നൽകിയാൽ ബിജെപിയുമായി സഹകരിക്കാൻ തയ്യാറാണെന്ന് എൻസിപി നേതാവ് ശരത് പവാർ അറിയിച്ചതായാണ് റിപ്പോർട്. ബിജെപിയുമായി സഖ്യത്തിൽ ഏർപ്പെടുന്നതിനായി പവാർ ചർച്ചകൾ നടത്തുന്നതായും സൂചനയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി പവാർ നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് വിവരം. മണ്ഡല പുനർനിർണയ ബിൽ, വനിതാ സംവരണ ബിൽ എന്നിവയെ പിന്തുണയ്‌ക്കുന്നതിനും സഖ്യത്തിൽ ചേരുന്നതിനും പകരം മകളെ മുഖ്യമന്ത്രിയാക്കണമെന്ന് ശരത് പവാർ ആവശ്യപ്പെട്ടതായാണ് റിപ്പോർട്.

നേരത്തെ, പാർലമെന്റിൽ പാസാക്കാൻ കഴിയാതിരുന്ന ഈ ബില്ലുകൾ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കുന്നതിനായി എൻഡിഎക്ക് ആവശ്യമായ അംഗബലം ഉറപ്പാക്കാൻ ബിജെപി ശ്രമിച്ചുവരികയാണ്.

ചർച്ചകളുടെ തുടക്കത്തിൽ ബിജെപി സുപ്രിയ സുലെക്ക് പ്രധാനപ്പെട്ട ഒരു ക്യാബിനറ്റ് വകുപ്പാണ് വാഗ്‌ദാനം ചെയ്‌തതെങ്കിലും, പവാർ സംസ്‌ഥാന മുഖ്യമന്ത്രി പദം തന്നെ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ചർച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.

ഇതിന് പകരമായി ബില്ലുകൾ പിന്തുണയ്‌ക്കാൻ ചെറിയ പാർട്ടികളെ ഏകോപിപ്പിക്കാമെന്നും കോൺഗ്രസ് നേതൃത്വത്തിൽ അതൃപ്‌തരായ ചില എമ്പ്യൻറുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് വേളയിൽ അവരെ വിട്ടുനൽകാൻ പ്രേരിപ്പിക്കാമെന്നും പവാർ വാഗ്‌ദാനം ചെയ്‌തതായി പറയപ്പെടുന്നു. കൂടാതെ എൻസിപിയുടെ ഇരുവിഭാഗങ്ങളെയും വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുമായും ഈ ചർച്ചകൾ ബന്ധപ്പെട്ടിരിക്കുന്നു.

എങ്കിലും ഈ ചർച്ചകൾ അന്തിമ രാഷ്‌ട്രീയ തീരുമാനത്തിലേക്ക് എത്തുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്‌തത വന്നിട്ടില്ല. ശരത് കുമാറിന്റെ എൻഡിഎ പ്രവേശനത്തെ കുറിച്ചോ സുപ്രിയയുടെ മുഖ്യമന്ത്രി പദത്തെ കുറിച്ചോ ബിജെപി ഇതുവരെ ഔദ്യോഗികമായ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Most Read| ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കൂബ ഡൈവർ; അത്‌ഭുതമായി പത്തുവയസുകാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE