ധനരാജ് വധക്കേസ്; മൂന്ന് പ്രതികൾ കുറ്റക്കാർ, 16പേരെ വെറുതെവിട്ടു

ടിപി ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവരാണ് കുറ്റക്കാരെന്ന് തെളിഞ്ഞത്.

By Senior Reporter, Malabar News
Dhanaraj Murder Case

കണ്ണൂർ: പയ്യന്നൂരിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന സിവി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. ടിപി ബിജു, എം. വൈശാഖ്, എം. വിപിൻ എന്നിവരാണ് കുറ്റക്കാരെന്ന് തെളിഞ്ഞത്. എം.വിപിനും എം വൈശാഖും സഹോദരങ്ങളാണ്.

നാലുമുതൽ 20 വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി കെഎൻ പ്രശാന്ത് ആണ് വിധി പറഞ്ഞത്. 20 ബിജെപി-ആർഎസ്എസ് പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ. 12ആം പ്രതിയായ സി. ബിജു കൊല്ലപ്പെട്ടിരുന്നു. 19 പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്. പത്തുവർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.

2016 ജൂലൈ 11ന് രാത്രി പത്തോടെയാണ് ധനരാജിനെ ഒരു സംഘം വീടിനുമുന്നിൽ വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. അന്ന് പയ്യന്നൂർ സിഐയായിരുന്ന വി. രമേശനാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് സിഐ ആയിവന്ന എംപി ആസാദാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് 43 സാക്ഷികളെയാണ് കോടതി വിസ്‌തരിച്ചത്.

177 രേഖകളും 33 മെറ്റീരിയൽ തെളിവുകളും ഹാജരാക്കി. 2025 സെപ്‌തംബർ 25ന് ആണ് കേസ് വിസ്‌താരം തുടങ്ങിയത്. ധനരാജ് രക്‌തസാക്ഷി ഫണ്ടിൽ ക്രമക്കേട് നടനാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി. കുഞ്ഞികൃഷ്‌ണൻ ആരോപിച്ചതോടെയാണ് ധനരാജ് വധക്കേസ് വീണ്ടും ചർച്ചയായത്. പാർട്ടിവിട്ട കുഞ്ഞികൃഷ്‌ണൻ പയ്യന്നൂരിൽ സിപിഎമ്മിനെ തോൽപ്പിച്ചു നിയമസഭാ അംഗമാവുകയും ചെയ്‌തു.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE