‘സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികൾ, ആശാന് വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുന്നു’

തനിക്കെതിരായ സൈബറാക്രമണത്തിന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്നും, ഷാഫിക്ക് വേണ്ടിയാണ് രാഹുൽ ഇത് നടത്തുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പരോക്ഷമായി വിമർശിച്ചു.

By Senior Reporter, Malabar News
Rajmohan Unnithan-Shafi Parambil
രാജ്‌മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ തർക്കം രൂക്ഷമാകുന്നതിനിടെ, ഷാഫി പറമ്പിൽ എംപിയെ കടന്നാക്രമിച്ചു രാജ്‌മോഹൻ ഉണ്ണിത്താൻ. തനിക്കെതിരായ സൈബറാക്രമണത്തിന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്നും, ഷാഫിക്ക് വേണ്ടിയാണ് രാഹുൽ ഇത് നടത്തുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പരോക്ഷമായി വിമർശിച്ചു.

രാജ്‌മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ഇന്നത്തെ പ്രതികരണം. ‘നാല് ഗർഭമുണ്ടാക്കി അടൂരിലെ വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’- രാജ്‌മോഹൻ ഉണ്ണിത്താൻ കാസർഗോഡ് പറഞ്ഞു.

ഷാഫി പറമ്പിൽ ‘എ’ ഗ്രൂപ്പിന്റെ ഭാഗമല്ലെന്നും ഷാഫിക്ക് ‘എ’ പക്ഷത്താണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും ഉണ്ണിത്താൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉണ്ണിത്താന്റെ മുൻകാല പാർട്ടി നിലപാടുകളെയും സസ്‌പെൻഷനുകളെയും പരാമർശിച്ച് ഷാഫി പക്ഷ നേതാക്കൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചിരുന്നു.

ഇതിനോട് പ്രതികരിക്കുകയായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താൻ. വ്യാജ ഐഡികളിൽ നിന്നാണ് തനിക്കെതിരെ സൈബറാക്രമണം വരുന്നത്. ഇതെല്ലാം സംഘടിതമാണെന്നും പെട്ടിതാങ്ങികളായ കുറേപേരാണ് പോസ്‌റ്റുകൾ ഇട്ടിരിക്കുന്നതെന്നും ഉണ്ണിത്താൻ പറഞ്ഞു.

ഷാഫി പറമ്പിലിനെ ഞാൻ അപമാനിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്‌തിട്ടില്ല. വ്യക്‌തിപരമായും പറഞ്ഞിട്ടില്ല. അദ്ദേഹം ഇപ്പോൾ ‘എ’ ഗ്രൂപ്പിൽ അല്ല എന്ന് മാത്രമാണ് പറഞ്ഞത്. കെസി. ജോസഫ്, ബെന്നി ബഹനാൻ എന്നിവരെല്ലാം കറ കളഞ്ഞ എ ഗ്രൂപ്പുകാരാണ്. ഷാഫി എ ഗ്രൂപ്പുകാരനാണെന്ന് പറഞ്ഞാൽ ലോകത്തിലെ എട്ടാമത്തെ അത്‌ഭുതമായിട്ടേ എനിക്ക് കാണാൻ കഴിയൂ. എ ഗ്രൂപ്പിന് സർട്ടിഫിക്കറ്റ് കൊടുക്കുന്നത് ഞാനല്ല. പക്ഷേ, അയാൾ അങ്ങനെ പറഞ്ഞാൽ ഒരിക്കലും അംഗീകരിക്കില്ല. എ ഗ്രൂപ്പ് ഉണ്ടായത് ഉമ്മൻചാണ്ടിയിൽ നിന്നാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE