നെടുമ്പാശേരി അപകടം; സുഹൈൽ സജീവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി എക്‌സൈസ്

23 വയസിന് താഴെയുള്ളയാൾ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്.

By Senior Reporter, Malabar News
nedumbassery-road-accident-suhail-sajeev
സുഹൈൽ സജീവ്

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ അറസ്‌റ്റ് എക്‌സൈസ് രേഖപ്പെടുത്തി. 23 വയസിന് താഴെയുള്ളയാൾ മദ്യം കഴിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്. കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം സുഹൈൽ എക്‌സൈസ് ഓഫീസിൽ ഹാജരാവുകയായിരുന്നു.

അബ്‌കാരി ആക്‌ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറിൽ നിന്ന് മാത്രം ഏകദേശം 4500 രൂപയുടെ ബിൽ സുഹൈലിന് വന്നിരുന്നതായി എക്‌സൈസ് കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ബാറിലെ സിസിടിവി ദൃശ്യങ്ങളും എക്‌സൈസ് സംഘം ശേഖരിച്ചിരുന്നു. അറസ്‌റ്റ് രേഖപ്പെടുത്തിയ സുഹൈലിനെ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ ആഴ്‌ചയാണ് 36 ദിവസങ്ങൾക്ക് ശേഷം കാക്കനാട് ബോസ്‌റ്റൽ സ്‌കൂളിൽ നിന്ന് സുഹൈൽ സജീവ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് എക്‌സൈസിന്‌ മുന്നിൽ ഹാജരായത്. മജിസ്‌ട്രേറ്റ് കോടതിയും ജില്ലാ കോടതിയും ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് സുഹൈൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസിൽ സുഹൈലിനൊപ്പം അറസ്‌റ്റിലായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഒക്‌ടോബർ 11ന് പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു അപകടം. നെടുമ്പാശേരി വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്ന മിനി കൂപ്പർ സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടർ യാത്രികരായ സൗത്ത് കർണാടക സ്വദേശി ഇജാസ് (21), വയനാട് സ്വദേശിനി ദേവിക, പാലക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.

Most Read| കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE