കൊച്ചുമിടുക്കി ഫെസ്‌ലിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്!

കോഴിക്കോട് പറമ്പിൽ ബസാറാണ് മൂന്നര വയസിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയ ഈ മിടുക്കികുട്ടിയുടെ സ്വദേശം. ഇതേ കുടുംബത്തിലെ മറ്റൊരു കുട്ടിക്കും സമാനമായ നേട്ടങ്ങൾ ലഭിച്ചിരുന്നു.

By Malabar Desk, Malabar News
India Book of Records for little girl Feslin Ayath (Fezlin Ayat)
ഫെസ്‌ലിൻ ആയത്ത് (Fezlin Ayat)
Ajwa Travels

കോഴിക്കോട്: ജില്ലയിലെ പറമ്പിൽ ബസാറിൽ നിന്നുള്ള ഫെസ്‌ലിൻ ആയത്ത് എംപി എന്ന കൊച്ചുമിടുക്കിക്കാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ലഭിച്ചത്. ഏത് കാര്യവും രണ്ടു പ്രാവശ്യം പറഞ്ഞ് കൊടുത്താൽ അത് ഹൃദിസ്‌ഥമാക്കുന്ന മിടുക്കി ഫെസ്‌ലിൻ, ഓര്‍മശക്‌തിയിലാണ് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

സംഖ്യകൾ, ലോക പ്രശസ്‌ത രാഷ്‌ട്ര, കലാ കായിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്‌തികൾ, ഇംഗ്ളീഷ് അക്ഷരങ്ങൾ, ശരീരഭാഗങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍, വാഹനങ്ങള്‍, വിവിധ വർണങ്ങൾ എന്നിവ സാധാരണ കുട്ടികളുടെ വേഗതയേക്കാൾ തിരിച്ചറിയുകയും അഞ്ചു പൊതു വിജ്‌ഞാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്‌തതാണ്‌ നേട്ടത്തിന് കാരണമായത്.

കുഞ്ഞുകാര്യങ്ങളിൽ എപ്പോഴും സംശയങ്ങളുമായി വരുന്ന ഈ കൊച്ചുമിടുക്കി യുവ സംരംഭകനും കേരള വ്യാപാരി വ്യവസായി ഏകോപാന സമിതി യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി, കേരള റീട്ടെയിൽ ഫൂട്‌വെയർ അസോസിയേഷൻ കോഴിക്കോട് ജില്ലാ ട്രെഷറർ എന്നീ ചുമതലകളും വഹിക്കുന്ന എംപി റുൻഷാദലിയുടെയും അഫ്‌റിന്റെയും മകളാണ്.

റുൻഷാദലിയുടെ ഷാർജയിലുള്ള മൂത്ത സഹോദരൻ റുനീഷ്-സുഹൈല ദമ്പതികളുടെ മകനും കഴിഞ്ഞ മാസം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ലഭിച്ചിരുന്നു. 2 വയസും 10 മാസവും പ്രായമുള്ള അഹദ് അയാനും ഓർമശക്‌തിക്കാണ് അവാർഡ് ലഭിച്ചത്.

RELATED | കൂടുതൽ കൗതുക വാർത്തകൾ ഈ ലിങ്കിൽ വായിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE