ഇന്ത്യ ഉൾപ്പടെ നാല് രാജ്യങ്ങൾക്ക് ഹോർമുസിൽ ഇളവ് പ്രഖ്യാപിച്ച് ഇറാൻ

ഇന്ത്യ, ഇറാഖ്, ചൈന, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് ഇനി ഹോർമുസ് കടലിടുക്ക് വഴി സ്വതന്ത്രമായി സഞ്ചരിക്കാമെന്നും അമേരിക്കൻ സൈന്യം തടയില്ലെന്നും ഇറാൻ വ്യക്‌തമാക്കി.

By Senior Reporter, Malabar News
Strait of Hormuz
ഹോർമുസ് കടലിടുക്ക് (Image Courtesy: The Economic Times)

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിൽ ഇളവ് പ്രഖ്യാപിച്ച് ഇറാൻ. ഇന്ത്യ ഉൾപ്പടെയുള്ള നാല് രാജ്യങ്ങൾക്കാണ് ഇളവ്. ഇന്ത്യ, ഇറാഖ്, ചൈന, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് ഇനി ഹോർമുസ് കടലിടുക്ക് വഴി സ്വതന്ത്രമായി സഞ്ചരിക്കാമെന്നും അമേരിക്കൻ സൈന്യം തടയില്ലെന്നും ഇറാൻ വ്യക്‌തമാക്കി.

എന്നാൽ, ഇന്ത്യയുടെയും ചൈനയുടെയും കപ്പലുകൾ ട്രാൻസിറ്റ് ഫീ നൽകണം. ഖത്തറിന്റെ കപ്പലുകൾക്ക് സൗജന്യമായി പോകാം. ഇറാഖി കപ്പലുകൾക്ക് ഫീസിളവുണ്ടോയെന്ന് വ്യക്‌തമല്ല. ഇന്ത്യയിൽ നിന്ന് മരുന്നുകൾ എത്തിക്കുക ലക്ഷ്യമിട്ടാണ് ഇറാൻ ഇളവ് പ്രഖ്യാപിച്ചത്.

ഇറാനും യുഎസും തമ്മിലെ സംഘർഷം അവസാനിപ്പിക്കാൻ ഖത്തറിന്റെ മധ്യസ്‌ഥതയിൽ പരോക്ഷ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇളവ് സംബന്ധിച്ച പ്രഖ്യാപനം. ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷ- വിദേശകാര്യനായ സമിതി വൈസ് ചെയർമാൻ അഹമ്മദ് ഹയാത്ത്-മൊഖദ്ദം ആണ് പ്രഖ്യാപനം നടത്തിയതെന്ന് ഇറാനിയൻ മാദ്ധ്യമമായ ഇറാൻവയർ, അനഡോലു ഏജൻസി എന്നിവ റിപ്പോർട് ചെയ്‌തു.

Most Read| അഗ്‌നിവീറുകളുടെ സേവന കാലാവധി നീട്ടി കേന്ദ്രം; ആറുവർഷമായി ഉയർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE