സർക്കാറിന് തിരിച്ചടി; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട ഉത്തരവിന് സ്‌റ്റേ

അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം മാറ്റി, എത്രയുംപെട്ടെന്ന് യൂണിയൻ പുനഃസ്‌ഥാപിക്കാൻ കോടതി ഉത്തരവിട്ടു.

By Senior Reporter, Malabar News
High Court

കൊച്ചി: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട നടപടിയിൽ സംസ്‌ഥാന സർക്കാരിന് കനത്ത തിരിച്ചടി. തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം മാറ്റി, എത്രയുംപെട്ടെന്ന് യൂണിയൻ പുനഃസ്‌ഥാപിക്കാൻ കോടതി ഉത്തരവിട്ടു.

ഭരണസമിതി അംഗങ്ങൾ നൽകിയ അപ്പീലിലാണ് കോടതിയുടെ നിർദ്ദേശം. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് യൂണിയൻ പിരിച്ചുവിട്ടതെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടൽ. നോട്ടീസ് നൽകുകയോ ഹിയറിങ് നടത്തുകയോ ചെയ്‌തില്ലെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ഭരണസമിതി അംഗങ്ങളെ കേട്ട് നടപടിക്രമങ്ങൾ പാലിച്ചു സർക്കാരിന് പുതിയ ഉത്തരവിറക്കാമെന്നും കോടതി പറഞ്ഞു. ശബരിമലയ്‌ക്ക് നൽകിയ നെയ്യിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് ഭരിക്കുന്ന മിൽമ തിരുവനന്തപുരം യൂണിയൻ സർക്കാർ പിരിച്ചുവിട്ടത്. നേരത്തെ, സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ ഡിവിഷൻ ബെഞ്ചിൽ ഭരണസമിതി അംഗങ്ങൾ നൽകിയ അപ്പീലിലാണ് ഇപ്പോൾ സർക്കാർ തിരിച്ചടി നേരിട്ടത്.

ശബരിമലയിലേക്കുള്ള നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ 2026 ജൂലൈ 25നാണ് മിൽമ തിരുവനന്തപുരം മേഖലാ യൂണിയന്റെ ഭരണസമിതിയെ പിരിച്ചുവിട്ടത്. കേരളം സഹകരണ സംഘം നിയമത്തിലെ 32ആം വകുപ്പ് പ്രകാരമായിരുന്നു നടപടി. തിരുവനന്തപുരം, കൊച്ചി, മലബാർ എന്നീ മൂന്ന് യൂണിയനുകളാണ് മിൽമയ്‌ക്കുള്ളത്.

വ്യാപക ക്രമക്കേട് കണ്ടെത്തിയതിനാൽ മലബാർ യൂണിയനും പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേഷൻ ഭരണം ഏർപ്പെടുത്തിയിരുന്നു. യൂണിയനിൽ കഴിഞ്ഞ 25 വർഷമായി ഓഡിറ്റ് പോലും നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചത് വഴി 27 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചതായും കണ്ടെത്തി. മലപ്പുറം ഡയറിയിൽ നിന്ന് 84 ലക്ഷം രൂപയുടെ നെയ്യ് മോഷണം പോയി തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് ക്ഷീര വികസന ഡയറക്‌ടറുടെ പരിശോധനയിൽ കണ്ടെത്തിയത്. ഈ രണ്ട് യൂണിയനുകളും പ്രവർത്തിച്ചിരുന്നത് സിപിഎമ്മിന്റെ നിയന്ത്രണത്തിൽ ആയിരുന്നു.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE