മിൽമ സാമ്പത്തിക ക്രമക്കേട്; ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടിയെടുക്കാൻ സർക്കാർ

ഇന്നലെയാണ് മിൽമയുടെ മലബാർ യൂണിയൻ പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേഷൻ ഭരണം ഏർപ്പെടുത്തിയത്.

By Senior Reporter, Malabar News
Milma Malabar Union
Representational Image

കോഴിക്കോട്: മിൽമയുടെ മലബാർ യൂണിയൻ പിരിച്ചുവിട്ടതിന് പിന്നാലെ നടപടിക്കൊരുങ്ങി സർക്കാർ. സാമ്പത്തിക ക്രമക്കേട് നടത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ വകുപ്പുതല നടപടി എടുക്കാനാണ് സർക്കാർ തീരുമാനം. സഹകരണ വകുപ്പും ക്ഷീര വികസന വകുപ്പും നടപടികൾ സ്വീകരിക്കും.

വ്യാപക ക്രമക്കേട് കണ്ടെത്തിയതിനാലാണ് മലബാർ യൂണിയൻ പിരിച്ചുവിട്ടതെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്‌ണ വ്യക്‌തമാക്കി. ഇന്നലെയാണ് മിൽമയുടെ മലബാർ യൂണിയൻ പിരിച്ചുവിട്ട് അഡ്‌മിനിസ്‌ട്രേഷൻ ഭരണം ഏർപ്പെടുത്തിയത്. യൂണിയനിൽ കഴിഞ്ഞ 25 വർഷമായി ഓഡിറ്റ് പോലും നടത്തിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

ഡയറിയിൽ ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചത് വഴി 27 ലക്ഷം രൂപയുടെ നഷ്‌ടം സംഭവിച്ചു. മലപ്പുറം ഡയറിയിൽ നിന്ന് 84 ലക്ഷം രൂപയുടെ നെയ്യ് മോഷണം പോയി തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് ക്ഷീര വികസന ഡയറക്‌ടറുടെ പരിശോധനയിൽ കണ്ടെത്തിയത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലാണ് മിൽമ മലബാർ യൂണിയൻ പ്രവർത്തിച്ചിരുന്നത്.

അതേസമയം, സർക്കാർ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് മിൽമ ചെയർമാൻ കെഎസ് മണിയുടെ വാദം. യൂണിയൻ പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കാനും മിൽമ ആലോചിക്കുന്നുണ്ട്. നേരത്തെ, തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടിയിൽ കോടതിയിൽ നിന്നും അനുകൂല നിലപാട് ഉണ്ടാവാത്തതിനാൽ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിൽ മാത്രം കോടതിയെ സമീപിക്കാനാണ് മിൽമയുടെ ആലോചന.

Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE