തിരൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ കഞ്ചാവുവേട്ട; രണ്ടുപേർ പിടിയിൽ

ഇന്ന് രാവിലെ ഏഴുമണിക്ക് എത്തിയ ചെന്നൈ-മംഗലാപുരം ട്രെയിനിൽ കൊണ്ടുവന്ന ലഹരി വസ്‌തുക്കളാണ് അർപിഎഫും എക്‌സൈസും ചേർന്ന് നടത്തിയ സംയുക്‌ത പരിശോധനയിൽ പിടികൂടിയത്.

By Senior Reporter, Malabar News
cannabis caught
Representational image

മലപ്പുറം: തിരൂർ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനിൽ കടത്തിയ ആറുകിലോ കഞ്ചാവ് പിടികൂടി. ഇന്ന് രാവിലെ ഏഴുമണിക്ക് എത്തിയ ചെന്നൈ-മംഗലാപുരം ട്രെയിനിൽ കൊണ്ടുവന്ന ലഹരി വസ്‌തുക്കളാണ് അർപിഎഫും എക്‌സൈസും ചേർന്ന് നടത്തിയ സംയുക്‌ത പരിശോധനയിൽ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ കണ്ടമർ സ്വദേശികളായ അനിൽ കഹ്‌നാർ (19), ബന്ധു ദേ ബോസിസ് പ്രധാൻ (19) എന്നിവരെ അറസ്‌റ്റ് ചെയ്‌തു. ഇവർ ചക്കാമ്പാട് പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്നവരാണ്. മലപ്പുറം ജില്ലയിൽ വിവിധയിടങ്ങളിൽ വിൽപ്പനയ്‌ക്കായി കൈമാറുന്നതിന് രണ്ട് ബാഗുകളിലായി ഒളിപ്പിച്ചാണ് ഇരുവരും കഞ്ചാവ് കണ്ടത്തിക്കൊണ്ടുവന്നത്.

പിടിയിലായ പ്രതികളെ തിരൂർ പോലീസ് ഇൻസ്‌പെക്‌ടർ ജലീൽ കറുത്തേടത്ത് വിശദമായ ദേഹപരിശോധനക്ക് വിധേയനാക്കി. കസ്‌റ്റഡിയിലുള്ള പ്രതികളെയും പിടിച്ചെടുത്ത കഞ്ചാവും ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്‌ഥർ അറിയിച്ചു.

Most Read| മുട്ടയ്‌ക്കകത്ത് മറ്റൊരു മുട്ട! അമ്പരന്ന് വീട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE