കണ്ണൂർ: തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. തലശ്ശേരി എരഞ്ഞോളിപ്പാലത്തെ ഗവ. ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെയാണ് കാണാതായത്. ദിയ മുകുന്ദൻ, റിതിന, ഭാവന, വിസ്മയ എന്നിവരെയാണ് കാണാതായത്.
ഇന്നലെ അർധരാത്രി 12 മണിക്കും ഒരുമണിക്ക് ഇടയിലാണ് കുട്ടികൾ ഹോമിൽ നിന്ന് പുറത്തുകടന്നതെന്നാണ് വിവരം. നാലുപേരും ഒന്നിച്ചാണ് പോയത്. ഹോമിൽ നിന്ന് പുറത്തുകടക്കുന്ന പെൺകുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.
നേരത്തെയും സമാനമായി ഹോമിൽ നിന്ന് പുറത്തുപോയി പിന്നീട് കണ്ടെത്തിയ ഒരു പെൺകുട്ടിക്കൊപ്പമാണ് മറ്റു മൂന്നുപേരും പോയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളെ കുറിച്ച് വിവരം ലഭിക്കുന്നവർ 9497987207 (തലശ്ശേരി എസ്എച്ച്ഒ), 9497980879 (എസ്ഐ), 04902323352 (പോലീസ് സ്റ്റേഷൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Most Read| മുട്ടയ്ക്കകത്ത് മറ്റൊരു മുട്ട! അമ്പരന്ന് വീട്ടുകാർ



































