കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പേരാവൂർ സ്വദേശി ശ്രീജയുടെ കുഞ്ഞാണ് മരിച്ചത്. ശസ്ത്രക്രിയ നടത്താൻ വൈകിയതാണ് മരണകാരണമെന്ന് ശ്രീജയുടെ ഭർത്താവ് ബിജേഷ് പറഞ്ഞു. സംഭവത്തിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ വിശദീകരണം. ഗർഭപാത്രത്തിൽ കുഞ്ഞും മറുപിള്ളയും വേർപെട്ട നിലയിലായിരുന്നു. പ്ളാസന്റൽ അബ്രപ്ഷൻ എന്ന അവസ്ഥയാണ് കുഞ്ഞിന്റെ മരണകാരണമെന്നും ഡോക്ടർ വിശദീകരിച്ചു.
Most Read| ഇനി ജനന-മരണ രജിസ്ട്രേഷൻ കർശനം; ഒക്ടോബർ ഒന്നുമുതൽ പുതിയ നിയമം



































