ഗർഭപാത്രം നീക്കം ചെയ്‌ത യുവതിയുടെ മരണം; ചികിൽസാ പിഴവെന്ന് കുടുംബം

ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ വടകര സ്വദേശി പി തങ്കമണിയാണ് മരിച്ചത്.

By Senior Reporter, Malabar News
Kozhikode Medical College
Rep. Image

കോഴിക്കോട്: മെഡിക്കൽ കോളേജിൽ വീണ്ടും ചികിൽസാ പിഴവെന്ന് പരാതി. ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ വടകര സ്വദേശി പി തങ്കമണിയാണ് മരിച്ചത്. ചികിൽസാ പിഴവിനെ തുടർന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈമാസം അഞ്ചിനാണ് തങ്കമണിയെ ശസ്‌ത്രക്രിയയ്‌ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എട്ടിനായിരുന്നു ശസ്‌ത്രക്രിയ. ഒമ്പതിന് വാർഡിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പത്തിന് രക്‌തം ഛർദ്ദിക്കുകയും ആരോഗ്യനില വഷളാവുകയും ചെയ്‌തു. തുടർന്ന് 11ആം തീയതി വീണ്ടും സർജറി നടത്തിയതായി ബന്ധുക്കൾ പറയുന്നു. പിന്നാലെ 12നാണ് തങ്കമണി മരിച്ചത്.

സർജറിക്കിടെ ചെറുകുടലിൽ ചെറിയ മുറിവ് സംഭവിച്ചതായി ഡോക്‌ടർമാർ തന്നെ സമ്മതിച്ചിരുന്നു. ഇതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. അതേസമയം, സംഭവത്തിൽ ആശുപത്രി അധികൃതരുടെ വിശദീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE