കോന്നിയിൽ എക്‌സ്‌റേയും മരുന്നും മാറി നൽകിയ സംഭവം; നടപടിക്ക് നിർദ്ദേശിച്ച് മന്ത്രി

നട്ടെല്ലിന് വളവുള്ള രോഗിയുടെ എക്‌സ്‌റെയാണ് 16കാരിക്ക് മാറി നൽകിയത്. ഇതിൽ രോഗിയുടെ പേരും വയസും എഴുതിയിട്ടുണ്ടായിരുന്നു. ഇത് മനസിലാക്കാതെ റിപ്പോർട് പ്രകാരം ഡോക്‌ടർ കുട്ടിക്ക് മരുന്ന് കുറിച്ചുനൽകി.

By Senior Reporter, Malabar News
Abusive reference; K Muraleedharan expresses regret

അടൂർ: കോന്നി മെഡിക്കൽ കോളേജിൽ ശ്വാസതടസവുമായി ചികിൽസ തേടിയെത്തിയ 16കാരിക്ക് 88കാരിയുടെ എക്‌സ്‌റേയും മരുന്നും മാറി നൽകിയ സംഭവത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി. സംഭവത്തിൽ വീഴ്‌ച വരുത്തിയവർക്കെതിരെ നടപടിയെടുക്കാൻ കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് മന്ത്രി കെ മുരളീധരൻ നിർദ്ദേശം നൽകി.

16കാരിക്ക് 88 കാരിയുടെ എക്‌സ്‌റേ ഫിലിം മാറി നൽകുകയായിരുന്നു. എന്നാൽ, ഇത് മനസിലാക്കാതെ ഡോക്‌ടർ പരിശോധന നടത്തുകയും നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് മരുന്ന് കുറിച്ചു നൽകുകയും ചെയ്‌തുവെന്നാണ് ആരോപണം. ഈമാസം 14നാണ് സംഭവം.

ആശുപത്രിയിൽ നിന്ന് എക്‌സ്‌റേ എടുത്തപ്പോൾ 86കാരിക്കെടുത്ത എക്‌സ്‌റേ ഫിലിംമാണ് റേഡിയോളജിസ്‌റ്റ് മാറി നൽകിയത്. നട്ടെല്ലിന് വളവുള്ള രോഗിയുടെ എക്‌സ്‌റെയാണ് 16കാരിക്ക് മാറി നൽകിയത്. ഇതിൽ രോഗിയുടെ പേരും വയസും എഴുതിയിട്ടുണ്ടായിരുന്നു. ഇത് മനസിലാക്കാതെ റിപ്പോർട് പ്രകാരം ഡോക്‌ടർ കുട്ടിക്ക് മരുന്ന് കുറിച്ചുനൽകി. ശ്വാസതടസത്തിനും വേദനയ്‌ക്കുമുള്ള മരുന്നാണ് നൽകിയത്.

സംഭവത്തിൽ റേഡിയോളജിസ്‌റ്റ്, പൾമനറി വകുപ്പുകളിലെ ഡോക്‌ടർമാരോട് സൂപ്രണ്ട് വിശദീകരണം തേടും. എക്‌സ്‌റേ രോഗിക്ക് നൽകിയതിൽ കൗണ്ടറിലെ ജീവനക്കാർക്ക് വീഴ്‌ച സംഭവിച്ചിരിക്കാമെന്നും കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട് പറയുന്നു. 16 വയസുകാരിക്ക് മരുന്നുകൾ മാറി നൽകിയിട്ടില്ലെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്‌തമാക്കുന്നു. കുടുംബം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ഉൾപ്പടെ പരാതി സമർപ്പിച്ചിരുന്നു.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE