മാസപ്പടിക്കേസിലെ ഇഡി റിപ്പോർട്; അന്വേഷണം നടത്താമെന്ന് നിയമോപദേശം

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) സംസ്‌ഥാന പോലീസ് മേധാവിക്ക് കത്തയച്ചത്.

By Senior Reporter, Malabar News
mrl-exalogic-ed-report against veena vijayan and pinarayi vijayan
ടി വീണ, പിണറായി വിജയൻ ടി വീണ, പിണറായി വിജയൻ

തിരുവനന്തപുരം: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നൽകിയ റിപ്പോർട്ടിൻമേൽ അന്വേഷണം നടത്താമെന്ന് സംസ്‌ഥാന സർക്കാരിന് നിയമോപദേശം.

ഈ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ അന്വേഷണം നടത്തുന്നതിൽ തെറ്റില്ല. പുതിയ തെളിവുകളുടെ അടിസ്‌ഥാനത്തിൽ അന്വേഷണം ആകാമെന്ന ഉപദേശമാണ് അഡ്വ. ജനറൽ കൈമാറിയിരിക്കുന്നത്. ഏത് തരത്തിലുള്ള അന്വേഷണം വേണമെന്നത് വിജിലൻസിന് തീരുമാനിക്കാം എന്നാണ് നിയമോപദേശം. ആഭ്യന്തര വകുപ്പിന് എജി നിയമോപദേശം കൈമാറി.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ ടി. വീണ, ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) സംസ്‌ഥാന പോലീസ് മേധാവിക്ക് കത്തയച്ചത്. പിഎംഎൽഎ പ്രകാരം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

കത്തിൽ സർക്കാർ നിയമോപദേശം തേടുകയായിരുന്നു. പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ഇഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെളിവുകൾ സഹിതമാണ് ഇഡി കത്ത് നൽകിയത്. പ്രതികളിൽ ഓരോരുത്തർക്കും കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം 25 പേജുള്ള റിപ്പോർട്ടിൽ വ്യക്‌തമാക്കിയിട്ടുണ്ട്.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE