മിൽമ പാൽ വില കൂട്ടി; ലിറ്ററിന് നാലുരൂപയുടെ വർധന

ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും.

By Senior Reporter, Malabar News
Milma Union About Recruitment
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മിൽമ പാൽ വില കൂട്ടി. ലിറ്ററിന് നാലുരൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്‌ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും.

നേരത്തെ, പാൽ വില കൂട്ടുമെന്ന് വിവരം പുറത്തുവന്നിരുന്നു. ലിറ്ററിന് നാലുമുതൽ ആറുരൂപവരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽവില കൂട്ടി സഹായിക്കണമെന്ന് മേഖലാ യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് ആയതിനാൽ വില വാർധനയ്‌ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല.

മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽ വില കൂട്ടാനുള്ള അനുമതി നൽകിയത്. ലിറ്ററിന് നാലുരൂപ വർധിപ്പിച്ചതോടെ 56 രൂപയാകും. കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് പുതിയ വർധനവ്. ഇതോടെ മിൽമ പുറത്തിറക്കുന്ന പാലിതര ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില കൂടും.

Most Read| സിൽവർ ലൈൻ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ നിർദ്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE