തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാലുരൂപയാണ് വർധിപ്പിച്ചത്. തൈരിന് കിലോയ്ക്ക് പത്തുരൂപ കൂടും. മറ്റു പാൽ ഉൽപ്പന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ആനുപാതികമായി വില കൂട്ടാൻ നീക്കമുണ്ട്.
പാൽ കവറുകളിൽ പഴയ വിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികൾ പുരോഗമിക്കുകയാണ്. ക്ഷീരകർഷകരുടെ ചിലവ് വർധിച്ച സാഹചര്യത്തിലാണ് പാൽ വില കൂട്ടുന്നതെന്നും ലിറ്ററിന് നാലുരൂപ കൂടുമ്പോൾ മൊത്തം വർധനയുടെ 83.75% തുക (3.35 രൂപ) കർഷകർക്ക് ലഭിക്കുമെന്നും മിൽമ അറിയിച്ചു.
അതേസമയം, ഈ തുക അപര്യാപ്തമാണെന്നാണ് ക്ഷീരകർഷകരുടെ വാദം. ഏറ്റവുമൊടുവിൽ മിൽമ പാൽവില കൂട്ടിയത് 2022 ഡിസംബർ ഒന്നിനായിരുന്നു. ലിറ്ററിന് നാലുരൂപയായിരുന്നു വർധിപ്പിച്ചിരുന്നത്. ലിറ്ററിന് നാലുമുതൽ ആറുരൂപവരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. എന്നാൽ, തിരഞ്ഞെടുപ്പ് ആയതിനാൽ വില വർധനയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു






































