ടൈഗർ ഷ്‌റോഫിന് നേരെ വധശ്രമം; ഏഴുപേർ കൂടി പിടിയിൽ

അമിതാഭ് ബച്ചനെയും അക്ഷയ് കുമാറിനെയും അക്രമിസംഘം നിരീക്ഷിച്ചിരുന്നതായും അന്വേഷണ സംഘം സൂചിപ്പിച്ചു.

By Senior Reporter, Malabar News
Tiger Shroff
ടൈഗർ ഷ്‌റോഫ്

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഏഴുപേർ കൂടി പിടിയിൽ. ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നായി നാലുപേരും മുംബൈയിൽ നിന്ന് രണ്ടുപേരും ഗുജറാത്തിൽ നിന്ന് ഒരാളുമാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം പത്തായി.

ഹരിയാന സോനിപ്പത്ത് സ്വദേശികളായ കുനാൽ, സുമിത്, യുപി സ്വദേശികളായ രാധ, ബബിത എന്നിവർ പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. ലോറൻസ് ബിഷ്‌ണോയ് ഗുണ്ടാ സംഘാംഗമായ അനിൽ പണ്ഡിറ്റിന്റെ നിർദ്ദേശപ്രകാരം കുനാൽ, സുമിത് എന്നിവരാണ് അമൃത്‌സറിൽ നിന്ന് തോക്കും 20 തിരകളും ശേഖരിച്ചത്. രാധയും ബബിതയുമാണ് ട്രെയിൻമാർഗം അവ മുംബൈയിൽ എത്തിച്ച് അക്രമികൾക്ക് കൈമാറിയത്.

മുംബൈയിൽ പ്രതികൾക്കൊപ്പം താമസിച്ച ജതിൻ, സമീർ എന്നിവരെയാണ് ഇന്നലെ രാത്രി മുംബൈ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഞായറാഴ്‌ച വൈകീട്ടാണ് മുംബൈയിലെ ജുഹുവിൽ ടൈഗറിന് നേരെ വധശ്രമമുണ്ടായത്. നടൻ രാത്രി ജുഹുവിലെ ഫുട്‍ബോൾ ഗ്രൗഡിൽ നിന്ന് കാറിൽ മടങ്ങവേ മോട്ടോർ സൈക്കിളിലെത്തിയ മൂന്നുപേർ വെടിയുതിർക്കുകയായിരുന്നു.

ഷ്‌റോഫ് വെടിയേൽക്കാതെ രക്ഷപ്പെട്ടെങ്കിലും കാർ ഡ്രൈവർക്കും ഒരു ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റു. ഏഴുവട്ടം വെടിവെച്ചതായാണ്‌ പോലീസ് പറയുന്നത്. പിന്നാലെ അക്രമികൾ ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. സൽമാൻ ഖാനുമായുള്ള സൗഹൃദമാണ് ടൈഗർ ഷ്‌റോഫിനെ ലക്ഷ്യമിടാൻ കാരണമെന്നാണ് നിഗമനം. ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ബിഷ്‌ണോയ്, സൽമാൻ ഖാനെ വധിക്കുമെന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

സൽമാൻ ഖാനെയാണ് സംഗമ ദ്യം ലക്ഷ്യമിട്ടതെന്നും എന്നാൽ, വീടിന് പുറത്തും യാത്രാവേളയിലുമുള്ള സുരക്ഷ കണ്ട് പിൻവാങ്ങുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. 2024ൽ സൽമാൻ ഖാന്റെ വസതിക്കെ നേരെ വെടിവയ്‌പ്പ് നടന്ന ശേഷം സുരക്ഷ ശക്‌തമാക്കിയിരുന്നു. വൈ പ്ളസ് സുരക്ഷയാണുള്ളത്. അമിതാഭ് ബച്ചനെയും അക്ഷയ് കുമാറിനെയും അക്രമിസംഘം നിരീക്ഷിച്ചിരുന്നതായും അന്വേഷണ സംഘം സൂചിപ്പിച്ചു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE