ഹോർമുസിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; 27 ഇന്ത്യക്കാരും സുരക്ഷിതർ

ചെറിയ ബോട്ടിലെത്തിയ സംഘം കപ്പലിന്റെ അടിഭാഗത്ത് രണ്ട് ലിമ്പറ്റ് മൈനുകൾ ഒട്ടിച്ചുവയ്‌ക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിക്കുകയും പ്രവർത്തനം താൽക്കാലികമായി നിലയ്‌ക്കുകയും ചെയ്‌തു.

By Senior Reporter, Malabar News
oil tanker ship
Rep. Image

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികർ സഞ്ചരിച്ച എണ്ണക്കപ്പലിന് നേരെ ആക്രമണം. 27 ജീവനക്കാരുമായി പോയ ‘എംടി ലൂയിസ്’ എന്ന പനാമ ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്‌ച ആയിരുന്നു ആക്രമണം നടന്നത്.

കപ്പലിൽ ഉണ്ടായിരുന്ന 27 ഇന്ത്യൻ നാവികരും പൂർണ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ചെറിയ ബോട്ടിലെത്തിയ സംഘം കപ്പലിന്റെ അടിഭാഗത്ത് രണ്ട് ലിമ്പറ്റ് മൈനുകൾ ഒട്ടിച്ചുവയ്‌ക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ തീപിടിക്കുകയും പ്രവർത്തനം താൽക്കാലികമായി നിലയ്‌ക്കുകയും ചെയ്‌തു. ജീവനക്കാർ ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

പരിസ്‌ഥിതി മലിനീകരണമോ എണ്ണചോർച്ചയോ ഉണ്ടായിട്ടില്ലെന്നും കപ്പൽ യാത്ര തുടർന്നതായും അധികൃതർ അറിയിച്ചു. ഒമാൻ തീരത്തെ 46 കിലോമീറ്റർ വടക്കുകിഴക്കായാണ് സംഭവം നടന്നതെന്ന് ബ്രിട്ടീഷ് നാവിക ഏജൻസിയായ യുകെഎംടിഒ അറിയിച്ചു. വ്യാഴാഴ്‌ച രണ്ട് ഇന്ത്യൻ ജീവനക്കാരുമായി പോയ എംടി അർസാനോ എന്ന ഭീമൻ എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടന്നിരുന്നു.

ഫെബ്രുവരിയിൽ യുഎസും ഇറാനും തമ്മിൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഹോർമുസ് കടലിടുക്കിലൂടെയുള്ള രാജ്യാന്തര കപ്പലുകൾക്ക് നേരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതാദ്യമായാണ് ലിമ്പറ്റ് മൈനുകൾ ഉപയോഗിച്ചുള്ള ആക്രമണം നടക്കുന്നത്. കടലിടുക്കിൽ തങ്ങളുടെ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇറാൻ ഈ മേഖലയിൽ കപ്പലുകളെ ലക്ഷ്യമിടുന്നത്.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE