ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു

ശാന്തൻപാറ പന്നിയാർ പന്തടികളം സ്വദേശിയായ വിജയൻ (47) ആണ് മരിച്ചത്.

By Senior Reporter, Malabar News
panniyar wild elephant attack
Representational Image

ഇടുക്കി: ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ പന്തടികളം സ്വദേശിയായ വിജയൻ (47) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ പണി സ്‌ഥലത്തെ ഷെഡിൽ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിജയൻ കാട്ടാനയുടെ മുന്നിൽപ്പെട്ടത്.

ആനയെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ കാട്ടാന ഇയാളെ ആക്രമിക്കുകയായിരുന്നു. ചക്കക്കൊമ്പൻ എന്ന് വിളിക്കുന്ന കാട്ടാനയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ വിജയൻ സംഭവ സ്‌ഥലത്ത്‌ വെച്ചുതന്നെ മരിച്ചു. ശാന്തൻപാറ മേഖലയിൽ ഒരാഴ്‌ചയ്‌ക്കിടെ നടക്കുന്ന രണ്ടാമത്തെ കാട്ടാന ആക്രമണമാണിത്.

മൂന്നുദിവസം മുൻപ് മൂന്നാർ മേഖലയിൽ കാട്ടാന ആക്രമണത്തിൽ മധ്യപ്രദേശ് സ്വദേശിയായ ശിവകുമാർ കൊല്ലപ്പെട്ടിരുന്നു. ഈ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണെങ്കിലും ആർആർടി അടക്കമുള്ള വനംവകുപ്പിന്റെ സംവിധാനങ്ങൾ സജീവമല്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ചക്കക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയ കാര്യം പോലും അധികൃതർ നിരീക്ഷിച്ചിരുന്നില്ലെന്നാണ് ഇവരുടെ ആരോപണം.

കഴിഞ്ഞ 20-25 വർഷത്തിനിടയിൽ ചിന്നക്കനാൽ മേഖലയിൽ മാത്രം ഇരുപതിലധികം ആളുകളാണ് കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. കാട്ടാന ശല്യം പരിഹരിക്കാൻ പ്രത്യേക പദ്ധതികൾ വാഗ്‌ദാനം ചെയ്‌തിരുന്നങ്കിലും ഒന്നും നടപ്പായിട്ടില്ല. തങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നാട്ടുകാർ.

Auto News| ഡ്രൈവിങ് ലൈസൻസ് ലഭിക്കാൻ ഇനിമുതൽ ഹസാഡ് പെർഷെപ്‌ഷൻ ടെസ്‌റ്റും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE