ഇടുക്കി: സംസ്‌ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഇടുക്കി ചിന്നക്കനാലിലാണ് കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടത്. സിങ്ക്കണ്ടം സ്വദേശി വെള്ളസ്വാമിയുടെ മകൾ മാരിയാണ് (36) മരിച്ചത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. മകനെ സ്‌കൂളിലേക്ക് വിടുന്നതിനായി പോകുന്നതിനിടെ സിങ്ക്കണ്ടം ട്രാൻസ്‌ഫോമർ വളവിൽ വെച്ചാണ് കാട്ടാന ആക്രമിച്ചത്. മാരിയെ ആന ചവിട്ടുകയായിരുന്നു. മകനും പരിക്കേറ്റു. കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്‌ഥരെത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ മേഖലയിൽ ശക്‌തമായ മഴയും കോടമഞ്ഞുമുണ്ടായിരുന്നു.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്




































