ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാനക്കലിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. പൂപ്പാറ തലക്കുളം എസ്റ്റേറ്റിലാണ് കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഏലത്തോട്ടത്തിൽ ജോലിക്ക് എത്തിയപ്പോൾ ഇദ്ദേഹം കാട്ടാനയുടെ മുന്നിൽപ്പെട്ടെന്നാണ് വിവരം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാവിലെ മുതൽ പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. തലക്കുളം ഉൾപ്പെടുന്ന ബിഎൽ റാം പ്രദേശം സ്ഥിരം കാട്ടാന സാന്നിധ്യമുള്ള പ്രദേശമാണ്. കഴിഞ്ഞ 20 വർഷത്തിനിടെ നാൽപ്പതോളം ജീവനുകളാണ് ഈ മേഖലയിൽ മാത്രം കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത്.
Most Read| സമരം വിജയം; ഫ്രഷ് കട്ട് അടച്ചുപൂട്ടും, ചർച്ചയിൽ തീരുമാനം




































